വേങ്ങരയില്‍ റെക്കോര്‍ഡ് പോളിംഗ് വിജയമുറപ്പിച്ച് ഇരുമുന്നണികളും

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍‌ ഇത്തവണ മികച്ച പോളിംഗ്. അനൌദ്യോഗിക കണക്കുകളനുസരിച്ച് 72 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം വര്‍ധിച്ചത് പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കിക്കാണുന്നത്.വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മന്ദഗതിയിലായെങ്കിലും ഉച്ചക്ക് ശേഷം പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ മമ്പുറം എല്‍ പി സ്കൂളില്‍ കുടുംബമായെത്തി വോട്ട് രേഖപ്പെടുത്തി. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നില്ല. ഒതുക്കങ്ങല്‍ പഞ്ചായത്തിലെ മൂന്നു ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു. യുഡിഎഫ് അനുകൂല വോട്ടുകള്‍ പെട്ടെന്ന് പരമാവധി വേഗത്തില്‍ ചെയ്യിക്കാനായിരുന്നു ശ്രമം.ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കുന്ന വിവി പാറ്റ് സംവിധാനം…

Read More