Latest News
You are here
പുത്തനത്താണി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ അത്ഭുതകരമയി രക്ഷപ്പെട്ടു Breaking News 

പുത്തനത്താണി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ അത്ഭുതകരമയി രക്ഷപ്പെട്ടു

ദേശീയ പാത പുത്തനത്താണിയിൽ അപകടം കാർ പൂർണ്ണമായും കത്തി നശിച്ചു.(ബിഗ്ഹണ്ട്) യാത്രക്കാർ അത്ഭുതകരമയി രക്ഷപ്പെട്ടു.(ബിഗ്ഹണ്ട്) ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.(ബിഗ്ഹണ്ട്)തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും പൊലീസും നാട്ടുകരും ചേർന്ന് തീയണച്ചു.(ബിഗ്ഹണ്ട്)

Read More
കുട്ടി ബോക്സർക്ക് ആദരം Breaking News 

കുട്ടി ബോക്സർക്ക് ആദരം

നേപ്പാളില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ക്വിക് ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സ്വാലിഹ ബഷറിനെ MSMHSS പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ആദരിച്ചു. കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു ഉപഹാര സമര്‍പ്പണം നടത്തി.ചടങ്ങില്‍ എം വി ശ്രീനി അധ്യക്ഷത വഹിച്ചു. ഹസ്സന്‍ മാസ്റ്റര്‍, കെ ലത്തീഫ്,വഹാബ് മാസ്റ്റര്‍, കെ.എം ഹനീഫ, കെ റസാഖ്, കെ റഫീഖ് എന്നിവര്‍ പ്രസംഗിച്ചു

Read More
സ്പോർട്സ് മീറ്റ് ആവേശമായി Breaking News 

സ്പോർട്സ് മീറ്റ് ആവേശമായി

കല്പകഞ്ചേരി: ചെറവന്നൂർ ജി.എം.എൽ.പി സ്കൂളിൽ സ്പോര്‍ട്സ് മീറ്റ് നടത്തി. മത്സരങ്ങൾ എം.എസ്.എം.എച്ച്.എസ്. സ്കൂൾ വിദ്യാർഥിനിയും ഇന്റര്‍നാഷണല്‍ ക്വിക് ബോക്സിങ് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ സാലിഹ ബഷറിന്‍ ഉല്‍ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആച്ചാത്ത് ശംസു മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു

Read More
കുട്ടികൾക്കായി പഠനക്യാമ്പ് Breaking News 

കുട്ടികൾക്കായി പഠനക്യാമ്പ്

കല്പകഞ്ചേരി: ചെറവന്നൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ‘പൂത്തുമ്പി’ ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷറഫുദ്ധീന്‍ കുന്നത്ത് അദ്ധ്യക്ഷം വഹിച്ചു. എ ഷംസു മാസ്റ്റര്‍, നൗഷാദ് കടവത്ത്, കെ എം ഹനീഫ, ഫൈസല്‍ പറവന്നൂര്‍,ഉഷ പടിയത്ത്, പ്രജിത കെ പി, ഫൗസിയ ടീച്ചര്‍, പി. അബ്ദുറഹ്മാൻ ‍ എന്നിവര്‍ പ്രസംഗിച്ചു ജാബിര്‍ പുത്തംപള്ളി, വി.ടി ലത്തീഫ് എന്നിവർ ക്ലാസെടുത്തു

Read More
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ  ഡോ.താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും  അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി. MALAPPURAM 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഡോ.താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഡോ.താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും ചേർന്ന് അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന പരിപാടി വെള്ളിയാഴ്ച സമാപിക്കും.

Read More
തലക്കാട് പഞ്ചായത്ത് എൽ.പി തല കായിക മൽസരങ്ങൾ കാഞ്ഞിരകോൽ സ്കൂളിൽ നടന്നു PRADESIKAM 

തലക്കാട് പഞ്ചായത്ത് എൽ.പി തല കായിക മൽസരങ്ങൾ കാഞ്ഞിരകോൽ സ്കൂളിൽ നടന്നു

തലക്കാട് പഞ്ചായത്തിലെ പത്ത് എൽ.പി സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുത്തു. കാഞ്ഞിരകോൽ സ്കൂളിൽ നടന്ന മൽസരങ്ങൾക്ക്‌. പാസ്റ്റ് സ്കൂൾ പി.ടി. എ പ്രസിഡണ്ട് പി.ടി ഷബീർ സല്യൂട്ട് സ്വീകരിച്ചു. 47 പോയന്റ് നേടി ജി.എൽ.പി.എസ് ബി.പി അങ്ങാടിയും കാത്തിരകോൽ സ്കൂളും ഓവറോൾ സമ്മാനം പങ്കിട്ടു . സമ്മാനദാനം കാഞ്ഞിരകോൽ സ്കൂൾ ഹെഡ്മാസ്റ്റർ പി.ഹനീഫ പുല്ലൂർ നിർവ്വഹിച്ചു. കായികാധ്യാപകൻ ജയരാജൻ നടുവണ്ണൂർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.വി.ടി ഷുക്കൂർ നന്ദി പറഞ്ഞു

Read More
കൽപ്പകഞ്ചേരിയിലേക്ക് കഞ്ചാവ് ഒഴുകുന്നു.  കഞ്ചാവ് കൈവശം സൂക്ഷിച്ച യുവാവ് പോലീസ് പിടിയിൽ Breaking News 

കൽപ്പകഞ്ചേരിയിലേക്ക് കഞ്ചാവ് ഒഴുകുന്നു. കഞ്ചാവ് കൈവശം സൂക്ഷിച്ച യുവാവ് പോലീസ് പിടിയിൽ

കൽപ്പകഞ്ചേരി: കഞ്ചാവ് കൈവശം സൂക്ഷിച്ച യുവാവ് പിടിയിൽ.(ബിഗ്ഹണ്ട് ന്യൂസ്)പുത്തനത്താണി സ്വദേശി കല്ലായിൽ ഷാജഹാനെ(26)യാണ് കൽപ്പകഞ്ചേരി എസ്.ഐ. പി.എസ് മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്.(ബിഗ്ഹണ്ട് ന്യൂസ്) പുത്തനത്താണി തിരൂർ റോഡിനു സമീപത്തു വെച്ചാണ് പിടികൂടിയത്.(ബിഗ്ഹണ്ട് ന്യൂസ്) ഇയാൾ നിലവിൽ10 ഓളം മോഷണ കേസുകളിലെ പ്രതിയും കഞ്ചാവ് ലോബിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും പോലിസ് പറഞ്ഞു.(ബിഗ്ഹണ്ട് ന്യൂസ്)കഴിഞ്ഞ മാസങ്ങളിലായി കൽപകഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുനിന്നു സമാനകേസുകളിൽ യുവാക്കളെ പിടികൂടിയിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.(ബിഗ്ഹണ്ട് ന്യൂസ്)

Read More
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. Breaking News 

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്.

മലപ്പുറം: കുറ്റിപ്പുറത്തു ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതി പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസ(33) അറസ്റ്റില്‍. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഖൈറുന്നിസയുടെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി കുറ്റിപ്പുറം പോലീസ് അറിയിച്ചു. പുറത്തൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദി(26)ന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. വെള്ളിയാഴ്ച രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ ജീവനക്കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ജനനേന്ദ്രിയം 70 ശതമാനത്തോളം മുറിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വിദേശത്തായിരുന്ന യുവാവ് ഏതാനും ദിവസം മുന്പാണു നാട്ടിലെത്തിയത്.യുവതിയും ഇര്‍ഷാദും തമ്മില്‍ മുമ്പ് രജിസ്റ്റര്‍ വിവാഹം നടത്തിയതായി പറയുന്നു. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല….

Read More
വേങ്ങര ഉപതിരഞ്ഞെടുപ്പ്. ഭരണ മികവ് വോട്ടായി മാറുമെന്ന് എം.എം. മണി Breaking News 

വേങ്ങര ഉപതിരഞ്ഞെടുപ്പ്. ഭരണ മികവ് വോട്ടായി മാറുമെന്ന് എം.എം. മണി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് വൈദ്യുതി മന്ത്രിഎം.എം. മണി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഈ തിരഞ്ഞെടുപ്പു ബാധിക്കില്ലെങ്കിലും ഈ ഒന്നേകാല്‍ വര്‍ഷം കൊണ്ടു സര്‍ക്കാര്‍ എന്തെല്ലാം ചെയ്തെന്ന് ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുമെന്ന് മണിപറഞ്ഞു. ഒന്നേകാല്‍ വര്‍ഷത്തെ ഭരണ മികവ് വേങ്ങരയില്‍ വോട്ടായി മാറും. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബി.ഡി.ജെ.എസിന് ഇടതു സ്ഥാനാര്‍ഥിയെ സഹായിക്കാമെന്നും മണി പറഞ്ഞു.

Read More
കുറ്റിപ്പുറത്ത്  ലോഡ്‌ജ് മുറിയിൽ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. Breaking News 

കുറ്റിപ്പുറത്ത് ലോഡ്‌ജ് മുറിയിൽ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു.

കുറ്റിപ്പുറം. യുവതി ലോഡ്‌ജ് മുറിയിൽ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. 70 ശതമാനത്തിലധികം മുറിവേറ്റ നിലയിൽ പുറത്തൂർ സ്വദേശി ഇർഷാദിനെ(26) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും യുവാവും ലോഡ്‌ജിൽ മുറിയെടുത്തതായിരുന്നു. വസ്‌ത്രത്തിൽ രക്‌തം പുരണ്ട നിലയിൽ യുവാവിനെ മുറിക്ക് പുറത്തു കണ്ട ലോഡ്‌ജ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതി പൊലീസിന്റെ പിടിയിലാണ്.  

Read More