സുരഭി ദേശീയ അവാര്‍ഡ് നേടിയ ചിത്രം ‘മിന്നാമിനുങ്ങ്’ ട്രൈലെര്‍ കാണാം!!

മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്നേഹനിധിയായ അമ്മ. രാവും പകലുമില്ലാതെ ദുരിതങ്ങളുടെ കാണാക്കയത്തില്‍ അതീജിവനത്തിന്റെ മറുകര തേടുന്നവള്‍. സ്വന്തമായി ഒരു പേരുപോലുമില്ലാത്തവള്‍. ചിലര്‍ക്ക് മകള്‍, ചിലര്‍ക്ക് ചേച്ചി, മറ്റു ചിലര്‍ക്ക് അമ്മ. സുരഭി ലക്ഷ്മിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച കഥാപാത്രമാണ് ഈ അമ്മ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍നിന്ന് മികച്ച ചിത്രമൊരുക്കാന്‍ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ ഏറെ പരിശ്രമിച്ച അനില്‍തോമസ്, സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് സ്വന്തം പ്രതിഫലം വാങ്ങാതെ ചെലവുമാത്രം സ്വീകരിച്ച് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഔസേപ്പച്ചന്‍ സാര്‍ എന്നിവരുള്‍പ്പടെ മിന്നാമിനുങ്ങ് ടീമിനുള്ള അംഗീകാരമാണിത്. സുരഭി പറയുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരഭി…

Read More