Latest News
You are here
ജില്ലാ വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തിരൂരിൽ തുടക്കം Breaking News KERALA MALAPPURAM SPORTS 

ജില്ലാ വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തിരൂരിൽ തുടക്കം

തിരൂർ: ജില്ലാ വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തിരൂരിൽ തുടക്കമാവും.വോളിബോൾ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരൂർ ബ്രദേഴ്സ ക്ലബ്ബാണ് മേള സംഘടിപ്പിക്കുന്നത്.ഇന്നും നാളെയുമായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റേറഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ വൈകുന്നേരം 6.30 നാണ് തുടങ്ങുക.കേരള പോലീസ്,കെ എസ് ഇ ബി,ഇന്ത്യൻ നേവി,ബി പി സി എൽ കൊച്ചിൻ എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുക.നാളെ കേരള പോലീസിന്റേയും കെ എസ് ഇ ബി യുടേയും വനിതാ ടീമുകളുടെ പ്രദർശന മത്സരവും ഉണ്ടാവും.വൈകുന്നേരം 6 മണി മുതൽ സ്റേഡിയത്തിലെ പ്രത്യേക കൗണ്ടറിലൂടെ ടിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Read More
സാറ്റ് – ഏജീസ് മത്സരം നാളെ തിരൂരിൽ KERALA MALAPPURAM SPORTS 

സാറ്റ് – ഏജീസ് മത്സരം നാളെ തിരൂരിൽ

ടി പി ഹനീഫ തിരൂർ തിരൂർ: കേരളാ പ്രീമിയർ ലീഗിൽ നാളെ സാറ്റ് തിരൂരും ഏജീസ് തിരുവനന്തപുരവും ഏറ്റ്മുട്ടും.സാറ്റ് തിരൂരിന്റെ രണ്ടാമത്തെ ഹോം മാച്ച് മത്സരമാണിത്. നാളെ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്കാണ് മത്സരം.മൂന്ന് കളിയിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് സാറ്റിനുളളത്.കഴിഞ്ഞ കളിയിൽ കരുത്തരായ എസ് ബി ഐ യെ അവരുടെ തട്ടകത്തിൽ വെച്ച് സമനിലയിൽ കുരുക്കിയ ആത്മ വിശ്വാസത്തിലാണ് സാറ്റ് നാളെ ഇറങ്ങുന്നത്.മികച്ച ഒത്തിണക്കത്തോടെ കളിക്കാൻ കഴിയുന്നതും സാറ്റിന് അനുകൂല ഘടകമാണ്.കൽപകഞ്ചേരിക്കാരൻ നസ്റുദ്ധീൻ നയിക്കുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് ഏജീസിന്റെ വരവ്.എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഏജീസ് സാറ്റിനെ പരാജയപ്പെടുത്തിയിരുന്നു.ഈ പരാജയത്തിന്റെ കണക്ക് തീർക്കൽ കൂടിയാകും സാറ്റിന് ഈ മത്സരം

Read More
പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിന് സ്വന്തം തട്ടകത്തിൽ മികച്ച വിജയം Breaking News SPORTS 

പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിന് സ്വന്തം തട്ടകത്തിൽ മികച്ച വിജയം

ടി പി ഹനീഫ തിരൂർ തിരൂർ: കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരൂർ രാജീവ്ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി.ലീഗിന്റെ നാലാം എ ഡിവിഷൻ മത്സരങ്ങളാണ് തിരൂരിൽ നടക്കുക.ഉദ്ഘാടന മത്സരത്തിൽ സ്പോർട്സ് ആക്കാദമി തിരൂർ(സാറ്റ്) തൃശൂർ എഫ്സി യെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി.മുഹമ്മദ് ശിബ് ലിയും ഫസൽ റഹ്മാനുമാണ് തിരൂരിന് വേണ്ടി ഗോൾ നേടിയത്.എസ് രാജേഷ് തൃശൂരിന്റെ ആശ്വാസ ഗോൾ നേടി. സ്വന്തം തട്ടകത്തിൽ ആർപ്പുവിളിക്കുന്ന സ്വന്തം കാണികൾക്കുമുന്നിൽ സാറ്റ് തിരൂർ ഇന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.മുന്നേറ്റ നിരക്ക് നിരന്തരം പന്തെത്തിക്കുകയും അതേ സമയം തൃശൂരിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത സാറ്റിന്റെ പ്രതിരോധനിരയുടെ പ്രകടനം ഗംഭീരമായി.സാറ്റിന്റെ ഓരോ നീക്കങ്ങൾക്കും ആർപ്പുവിളിക്കാൻ ഒഴുകിയെത്തിയ തിരൂരിലെ കാല്പന്ത് പ്രേമികൾക്ക് ഉഗ്രൻ വിരുന്ന് തന്നെ നൽകി ഇന്നത്തെ മത്സരം. കളിയുടെ 36 ആം മിനിറ്റിൽ…

Read More
കെ പി എൽ ഫുട്ബോൾ വിളംബര ജാഥ ഇന്ന് തിരൂരിൽ Breaking News SPORTS 

കെ പി എൽ ഫുട്ബോൾ വിളംബര ജാഥ ഇന്ന് തിരൂരിൽ

ടി പി ഹനീഫ തിരൂർ തിരൂർ: കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് നാളെ തിരൂർ രാജീവ്ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമാവും.ലീഗിന്റെ നാലാം എ ഡിവിഷൻ മത്സരങ്ങളണ് തിരൂരിൽ നടക്കുക.ഉദ്ഘാടന മത്സരത്തിൽ സ്പോർട്സ് ആക്കദമി തിരൂർ(സാറ്റ്) തൃശൂർ എഫ്സിയുമായി ഏറ്റുമുട്ടും. ഫുട്ബോൾ ലീഗിന്റെ വിളംബരജാഥ ഇന്ന് തിരൂരിൽ നടക്കും.നാടൻ കലകളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്രയാണ് ഇന്ന് നടക്കുക.വൈകുന്നേരം നാലിന് ബസ്റ്റാന്റിന് സമീപം റിങ് റോഡിൽ നിന്ന് തുടങ്ങി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ കളിക്കാരും കായിക പ്രേമികളും പങ്കെടുക്കും. തൃശൂർ എഫ് സി യെ നേരിടാൻ തിരൂർ സാറ്റ് ഒരുങ്ങി കഴിഞ്ഞു.ഇന്ന് കേരളത്തിലെ പത്ത് പ്രമുഖ ക്ലബ്ബുലളിൽ ഒന്നായി വളർന്നിരിക്കുകയാണ് സാറ്റ്.ജപ്പാൻ,നൈജീരിയൻ താരങ്ങളും സാറ്റിന് കരുത്ത് പകരാൻ കൂടെയുണ്ട്.

Read More
കല്പകഞ്ചേരി അസ്ലം ഫുട്ബോളിന് വർണ്ണാഭമായ തുടക്കം SPORTS 

കല്പകഞ്ചേരി അസ്ലം ഫുട്ബോളിന് വർണ്ണാഭമായ തുടക്കം

പുത്തനത്താണി:മൂന്നാമത് കൽപകഞ്ചേരി എ പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം.കളിയാരവങ്ങളിൽ കാരുണ്യ വർഷം എന്ന എന്ന സന്ദേശവുമായി നടത്തുന്ന ഈ മേളയിലെ മുഴുവൻ ലാഭവിഹിതവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. പുത്തനത്താണി അസ്ലം ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ താരം കുരിക്കേശ് മാത്യു നിർവ്വഹിച്ചു. എ.പി.ആസാദ് അധ്യക്ഷത വഹിച്ചു.സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, എ പി അബ്ദുസമദ്, ഡോ.സി അൻവർ അമീന്‍,തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ,എൻ കുഞ്ഞാപ്പു, കൽപ്പകഞ്ചേരി എസ്.ഐ.പി. സംഗീത്,കോട്ടയിൽ ലത്തീഫ്,എൻ കുഞ്ഞാപ്പു,സി പി ലത്തീഫ്,ടി അബ്ദു റസാഖ് സംസാരിച്ചു.വളവന്നൂർ സി.എച്ച്.സി യിൽ തുടങ്ങുന്ന ഡയാലിസിസ് സെന്ററിനുള്ള ഫണ്ടും, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിനുള്ള ഫണ്ടും കൈമാറി.15 രോഗികൾക്ക് 10 ദിവസം ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫണ്ടും നൽകി. ടൂർണമെന്റ് കഴിയുന്നത് വരെ രണ്ട് രോഗികൾക്ക് 30 ദിവസം ഡയാലിസിസ് ചെയ്യുന്നതിനുള്ള ചെലവുകളും കമ്മിറ്റി വഹിക്കും.

Read More
കേരളം ഇന്ന് സെമിപോരാട്ടത്തിനിറങ്ങുന്നു SPORTS 

കേരളം ഇന്ന് സെമിപോരാട്ടത്തിനിറങ്ങുന്നു

പനാജി: സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗോവയെ നേരിടും. രണ്ട് ജയവും ഒരു സമനിലയും ഒരു തോവിയുമടക്കം ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. വൈകിട്ട് ഏഴിനാണ് കേരളത്തിന്റെ സെമി ഫൈനല്‍. വൈകിട്ട് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ മിസോറം കരുത്തരായ ബംഗാളിനെ നേരിടും. 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ആദ്യ മല്‍സരത്തില്‍ ആസമിനെയും പിന്നീട് മിസോറമിനെയും തോല്‍പ്പിച്ച കേരളം പഞ്ചാബിനോട് സമനില വഴങ്ങിയിരുന്നു. എന്നാല്‍ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളം മഹാരാഷ്‌ട്രയോട് തോറ്റിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം തോറ്റത്. ക്യാപ്റ്റന്‍ ഉസ്‌മാന്‍, ജോബിന്‍, യുവതാരം അസ്‌ഹറുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മുന്നേറ്റ നിരയിലാണ് കേരളത്തിന്റെ പ്രതീക്ഷ.

Read More