Latest News
You are here
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മൂന്ന് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു. PRAVASAM 

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മൂന്ന് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു.

     ഷാര്‍ജ: അക്ഷരങ്ങളെ ആദരിക്കുകയും വായിക്കാനും പഠിക്കാനും നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന ധിഷണാശാലിയായ നേതാവിനെ കുറിച്ച് വിവിധ തലങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങള്‍ ലോകത്തിലെ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ആയിരകണക്കിന് ജനങ്ങളെ സാക്ഷിയാക്കി പ്രകാശനം ചെയ്തു. അറബ് സമൂഹത്തിനും ഇളം തലമുറക്കും ഉള്‍പ്പെടെ സയ്യിദ് ശിഹാബിനെ ആഴത്തില്‍ അറിയാനും പഠിക്കാനും ഉതകുംവിധം അറബിക്, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലായാണ് പുസ്തകങ്ങളൊരുക്കിയിട്ടുള്ളത്. മലയാളത്തിലുള്ള പുസ്തകം ചെറിയ കുട്ടികള്‍ക്ക് ലളിതമായും വ്യക്തമായും ഗ്രഹിക്കുന്നതിന് ചിത്രകഥാരൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ജീവിതത്തെ തന്റെ ഓർമ്മകളിലൂടെ ഓർത്തെടുത്തു ഡോ. എം കെ മുനീർ ‘പറഞ്ഞുതീരാത്ത ഒരു ജീവിതം’ എന്ന പുസ്തകരൂപത്തിൽ അവതരിപ്പിച്ചപ്പോൾ അത് ജനങ്ങൾക്കായി സമർപ്പിച്ചത് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യം…

Read More
പൊന്നാനി സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു Breaking News PRAVASAM 

പൊന്നാനി സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

അബൂദാബി: പ്രവാസി മലയാളി അബൂദാബിയിൽ നിര്യാതനായി.പൊന്നാനി മാറഞ്ചേരി സ്വദേശിയും ദീർഘകാലമായി പ്രവാസിയുമായ ഉദിനിക്കൂറ്റിൽ മജീദ് (ഒ എം മജീദ്) ആണ് മരിച്ചത്.56 വയസായിരുന്നു.അബൂദാബിയിൽ കർട്ടൺ ബിസിനസ് ചെയ്തുവരികയായിരുന്ന മജീദ് മുറൂറിലെ റൂമിൽ വെച്ച് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.അബൂദാബി നാഷണൽ ബേങ്ക് മുൻ ജീവനക്കാരനാണ്.ജമീലയാണ് ഭാര്യ.ജസിദ,സബിദ,റിൻഷിദ എന്നിവർ മക്കളാണ്.ഖത്തറിലുള്ള സലീം,റഷീദ്,യു എ ഇ യിലുള്ള നാസർ എന്നിവർ സഹോദരങ്ങളാണ്.

Read More
ഷാർജ തീപിടിത്തം മരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശി Breaking News MALAPPURAM PRAVASAM 

ഷാർജ തീപിടിത്തം മരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശി

ഷാർജ: ഷാർജയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ട് പേരിൽ ഒരാൾ മലപ്പുറം സ്വദേശി.റോള അൽ അറൂബ സ്ട്രീറ്റിൽ 16 നിലകളുള്ള ഭൂരിപക്ഷം മലയാളികൾ താമസിക്കുന്ന റസിഡ‍ൻഷ്യൽ കെട്ടിടത്തിലെ സൂപ്പർമാർക്കറ്റടക്കമുള്ള രണ്ട് നിലകളിലാണ് തീപിടിത്തം.മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി ദീപൻ കണ്ണന്തറ (27) ആണ് മരിച്ച മലയാളി.ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഇമോനാണ് മരിച്ച മറ്റൊരാൾ.അഞ്ച് പേർക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്.മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിയ അൽ മനാമ സൂപ്പർമാർക്കറ്റ് ശൃംഖല.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ഷാർജയിലെ സ്ഥാപനത്തിൽ ക്യാഷറാണ് മരിച്ച ദീപൻ.ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ കുവൈത്തി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More
സൗദിയിൽ വാഹനാപകടം മലയാളി മരിച്ചു PRAVASAM 

സൗദിയിൽ വാഹനാപകടം മലയാളി മരിച്ചു

ദമ്മാം: വാഹനാപകടത്തിൽ മലയാളി മരിച്ചു. നിലമ്പൂർ പൂവത്തൂർമുട്ടിൽ സ്വദേശി കുഞ്ഞുമോൻ വർഗീസ് (48) ആണ് മരിച്ചത്.ഇദ്ദേഹം സഞ്ചരിച്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടം.ദമ്മാമിലെ അൽഅഹ്സ ഹഫൂഫിൽ 20 വർഷത്തോളമായി ഫർണിച്ചർകട നടത്തിവരികയായിരുന്ന കുഞ്ഞുമോൻ വർഗീസ് സനഇയ്യയിൽ നിന്ന് പ്ലൈവുഡ് വാങ്ങി വാഹനത്തിൽ ഹഫൂഫിലേക്ക് വരുമ്പോഴാണ് അപകടം.റോഡ് മുറിച്ചുകടന്ന ഒട്ടകത്തെയിടിച്ചാണ് അപകടമുണ്ടായത്.മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ  പുരോഗമിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.പിതാവ്: വർഗീസ്, മാതാവ്: ഏലിയാമ്മ. ഭാര്യ: നിർമ്മല. മക്കൾ: നിഥി, നിഖിത.

Read More
ഉപഭരണാധികാരിയുടെ നിര്യാണം,ഫുജൈറയിൽ മൂന്ന് ദിവസം ദു:ഖാചരണം PRAVASAM 

ഉപഭരണാധികാരിയുടെ നിര്യാണം,ഫുജൈറയിൽ മൂന്ന് ദിവസം ദു:ഖാചരണം

ഫുജൈറ: ഉപഭരണാധികാരി ശൈഖ് ഹമദ് ബിന്‍ സൈഫ് അല്‍ശര്‍ഖി അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കും. ഫുജൈറ എമിറേറ്റില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി അല്‍റുമൈല കൊട്ടാരത്തില്‍ അനുശോചനമറിയിക്കാന്‍ എത്തുന്നവരെ കാണും. ദുഖാചരണത്തിന്റെ ഭാഗമായി മൂന്നുദിവസം യു എ ഇ ദേശീയ പതാക താഴ്ത്തി കെട്ടും.

Read More
വളാഞ്ചേരി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു PRAVASAM 

വളാഞ്ചേരി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: വളാഞ്ചേരി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു.കോളങ്ങര പള്ളിയാളി ഹുസൈൻ (46 ) ആണ് മരിച്ചത്.എട്ടു വർഷമായി ജിദ്ദയിലുള്ള ഹുസൈൻ ജിദ്ദ ബലദിയ മൽസ്യ മാർക്കറ്റിലെ ജോലിക്കാരനാണ്.മഹാജർ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.സുലൈഖയാണ് ഭാര്യ. മക്കൾ: ജംഷീന, ജസീന, ജസീർ.

Read More
കുവൈത്ത് വ്യോമസേനാ ശേഷി കൂട്ടുന്നു PRAVASAM 

കുവൈത്ത് വ്യോമസേനാ ശേഷി കൂട്ടുന്നു

കുവൈത്ത്:വ്യോമസേനാ ശേഷി കൂട്ടാൻ കുവൈത്ത് ഒരുങ്ങുന്നു.രാജ്യാന്തര തലത്തിലും മേഖലയിലുമുള്ള സംഭവ വികാസങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സൈനിക മേധാവി ലഫ്.മുഹമ്മദ് ഖാലിദ് അൽ ഖോദർ പറഞ്ഞു.

Read More
യു എ ഇ യിൽ കനത്ത മഴ PRAVASAM 

യു എ ഇ യിൽ കനത്ത മഴ

ദുബൈ: യുഎഇയിലെ മിക്ക നഗരങ്ങളിലും ശക്തമായ മഴ. റാസ്അല്‍ ഖയ്മ, ദുബായ്, അബുദാബി തുടങ്ങി മിക്ക രാജ്യങ്ങളിലും മഴ ശക്തമാണ്. മഴയോടൊപ്പം പൊടിക്കാറ്റുമുണ്ട്. ഇത് ഗതാഗതത്തിന് തടസം സൃഷ്ടിച്ചു. മഴയും പൊടിയും കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പല റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞതു കൊണ്ട് വാഹനങ്ങള്‍ക്ക് പതുക്കെ പോകാനേ സാധിക്കുന്നുള്ളൂ. ഇത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലും, ഷെയ്ക് സെയ്ദ് റോഡിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഗാര്‍ഹൗഡ് ബ്രിഡ്ജിലും മഴയെത്തുടര്‍ന്ന് അപകടം ഉണ്ടായി. യുഎഇയില്‍ ഇന്നലെ രാവിലെ തുടങ്ങിയ പൊടിക്കാറ്റ് ഉച്ചയോടെ ശക്തമായിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടു.

Read More
സൗദിയിൽ വാഹനാപകടം മലയാളി കുടുംബത്തിന് ഗുരുതര പരിക്ക് PRAVASAM 

സൗദിയിൽ വാഹനാപകടം മലയാളി കുടുംബത്തിന് ഗുരുതര പരിക്ക്

സൗദി: വാഹനാപകടത്തിൽ മലയാളി കുടുംബത്തിന് ഗുരുതര പരിക്ക്.മലപ്പുറം സ്വദേശി യാസിറിനും ഭാര്യ റഫക്കും ആറുമാസം മാത്രം പ്രായമുള്ള മകൾ ഫാസക്കുമാണ്​ പരിക്കേറ്റത്​.  തബൂക്ക്​-സകാക്ക റോഡിൽ തിങ്കളാഴ്​ച പുലർച്ചെ 4 മണിക്കാണ് അപകടം.യാസിറും കുടുംബവും സഞ്ചരിച്ച കാറും മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം മൈഖോവ ആശുപത്രിയിലും തുടർന്ന്​ ദൗമ ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സകാക്ക സെൻട്രൽ ആശുപത്രിയിലെ തീ​വ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. സാൻഫോർഡ്​ ഇലക്​ട്രോണിക്​സ്​ കമ്പനിയിൽ സെയിൽസ്​മാനാണ് യാസിർ.

Read More