Latest News
You are here
സിപിഐഎം വളാഞ്ചേരി ഏരിയ സമ്മേളന ത്തിന്റെ ഭാഗമായി ഉപന്യാസ മൽസരം നടത്തി PRADESIKAM 

സിപിഐഎം വളാഞ്ചേരി ഏരിയ സമ്മേളന ത്തിന്റെ ഭാഗമായി ഉപന്യാസ മൽസരം നടത്തി

കൽപകഞ്ചേരി: ഡിസംബർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന സിപിഐഎം വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ഉപന്യാസരചന മൽസരം പ്രൊ. പാറയിൽ മുയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു . സി.പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി പ്രേംകുമാർ, ഫൈസൽ പറവന്നൂർ, സി.വിജയകുമാർ, കെ.ഹംസ, പി.എം ഇസ്മായിൽ, സി.പി മുഹമ്മദ്, കെ അനീഷ, എന്നിവർ പ്രസംഗിച്ചു.സികെ ബാവക്കുട്ടിസമ്മാനങ്ങൾ വിതര ണം ചെയ്തു. പി.സൈതുട്ടി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

Read More
കൽപകഞ്ചേരി: കിഴക്കെപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആറോളം ബസ് കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ ശുചീകരിച്ചു. PRADESIKAM 

കൽപകഞ്ചേരി: കിഴക്കെപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ആറോളം ബസ് കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ ശുചീകരിച്ചു.

കൽപകഞ്ചേരി: കിഴക്കെപാറ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ ആറോളം ബസ് കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ ശുചീകരിച്ചു. കിഴക്കെപാറ സി.എച്ച് സെന്ററിലെ യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.രാവിലെ 7 മണി തുടങ്ങിയ പ്രവർത്തനം ഉച്ചയോട് കൂടിയാണ് അവസാനിച്ചത്.കൽപകഞ്ചേരി പഞ്ചായത്ത് അംഗം അടിയാട്ടിൽ ബഷീർ പുത്തനത്താണിയിലും വളവന്നൂർ പഞ്ചായത്ത് വാർഡ് മെമ്പർ മുജീബ് പാറക്കല്ലിലും പ്രവൃത്തി ഉൽഘാടനം ചെയ്തു.ഷറഫുദ്ദീൻ ഭരണിക്കൽ,അസറുദ്ദീൻ പാറമ്മൽ,ശബീബ്,മുർഷിദ്, ഇർഫാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Read More
തലക്കാട് പഞ്ചായത്ത് എൽ.പി തല കായിക മൽസരങ്ങൾ കാഞ്ഞിരകോൽ സ്കൂളിൽ നടന്നു PRADESIKAM 

തലക്കാട് പഞ്ചായത്ത് എൽ.പി തല കായിക മൽസരങ്ങൾ കാഞ്ഞിരകോൽ സ്കൂളിൽ നടന്നു

തലക്കാട് പഞ്ചായത്തിലെ പത്ത് എൽ.പി സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുത്തു. കാഞ്ഞിരകോൽ സ്കൂളിൽ നടന്ന മൽസരങ്ങൾക്ക്‌. പാസ്റ്റ് സ്കൂൾ പി.ടി. എ പ്രസിഡണ്ട് പി.ടി ഷബീർ സല്യൂട്ട് സ്വീകരിച്ചു. 47 പോയന്റ് നേടി ജി.എൽ.പി.എസ് ബി.പി അങ്ങാടിയും കാത്തിരകോൽ സ്കൂളും ഓവറോൾ സമ്മാനം പങ്കിട്ടു . സമ്മാനദാനം കാഞ്ഞിരകോൽ സ്കൂൾ ഹെഡ്മാസ്റ്റർ പി.ഹനീഫ പുല്ലൂർ നിർവ്വഹിച്ചു. കായികാധ്യാപകൻ ജയരാജൻ നടുവണ്ണൂർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.വി.ടി ഷുക്കൂർ നന്ദി പറഞ്ഞു

Read More
യുദ്ധത്തിനെതിരെ കുരുന്നുകളുടെ കയ്യൊപ്പ് PRADESIKAM 

യുദ്ധത്തിനെതിരെ കുരുന്നുകളുടെ കയ്യൊപ്പ്

വളവന്നൂർ: യുദ്ധത്തിനെതിരെ ചെറവന്നൂർ ജി.എം.എൽ.പി. സ്കൂളിലെ കുരുന്നുകളുട കയ്യൊപ്പ്. ഹിരോഷിമ – നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യുദ്ധവിരുദ്ധ സന്ദേശങ്ങൾ പതിച്ച കാൻവാസിൽ കുട്ടികളുടെ കയ്യൊപ്പ് പതിഞ്ഞത്. പരിപാടിയോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ഫോട്ടൊ പ്രദർശനവും നടത്തി. സഫിയ മയ്യേരി, എ. ശംസു, ലജിത്ത്, സിദ്ധീഖ്, കെ.എം. ഹനീഫ, ഉഷ, പ്രജിത, റുമൈസ തുടങ്ങിയവർ നേതൃത്വം നൽകി

Read More
വന്യജീവി ഫോട്ടോഗ്രാഫറുമായി കുട്ടികൾ സംവദിച്ചു PRADESIKAM 

വന്യജീവി ഫോട്ടോഗ്രാഫറുമായി കുട്ടികൾ സംവദിച്ചു

കല്പകഞ്ചേരി: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ എൻ.എ. നസീർ തന്റെ കാടറിവുകളും പകർത്തിയ ചിത്രങ്ങളും പങ്ക് വെച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. വളവന്നൂർ ബി.വൈ.കെ.വി.എച്.എസ്. സ്‌കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് മൈൽസിൽ സംഘടിപ്പിച്ച ‘കാട് പറയുന്നത്‍ ‘ സംവാദത്തിലാണ് നസീർ കാടിന്റെ ഉള്ളറകളിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത്. ഭാവിയിൽ ജലം ലഭിക്കണമെങ്കിൽ ക്വാറികളിൽ നിന്നും പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അതിന് വേണ്ടി അനാവശ്യമായി വലിയ വീടുകൾ ഉണ്ടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. മൈൽസ് കോർഡിനേറ്റർ അൻഷാദ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. സി. പ്രസീന, കെ. അരുൺ, കെ. ആദില, കെ. ഷമീം എന്നിവർ സംസാരിച്ചു.

Read More
കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്   പി.ടി.എ പ്രസിഡന്റായി  അബ്ദുൽ ഖാദർ  കുന്നത്തിനെ തെരഞ്ഞെടുത്തു PRADESIKAM 

കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റായി അബ്ദുൽ ഖാദർ കുന്നത്തിനെ തെരഞ്ഞെടുത്തു

കല്പകഞ്ചേരി: ജി.വി.എച്ച്.എസ്. സ്കൂൾ കല്പകഞ്ചേരി അധ്യാപക രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽബോഡി യോഗം അബ്ദുൽ ഖാദർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. സുബൈർ കല്ലൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ നെല്ലിക്കുന്ന്, സൈഫുന്നിസ, ടി.വാസു, എം. അഹമ്മദ്, പി.ടി. അബ്ദുസലാം, പ്രവീൺ കുമാർ, വി.പി. കോയാനി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ. അബ്ദുൽ ഖാദർ കുന്നത്ത് (പി.ടി.എ. പ്രസിഡന്റ്), രാമചന്ദ്രൻ നെല്ലിക്കുന്ന് (പി.ടി.എ. വൈസ് പ്രസിഡന്റ്), സുബൈർ കല്ലൻ (എസ്.എം.സി. ചെയർമാൻ), ഫൈസൽ പറവന്നൂർ(എസ്.എം.സി. വൈസ് ചെയർമാൻ), കെ.കെ. സൈഫുന്നീസ(എം.ടി.എ. പ്രസിഡന്റ്), ബ്രിജിത ഫ്രാൻസിസ്(എം.ടി.എ. വൈസ് പ്രസിഡന്റ്)

Read More
വളവന്നൂർ:  വിവാഹ സൽക്കാരത്തിനെത്തിയവർക്കെല്ലാം പച്ചക്കറിവിത്ത്. മകളുടെ വിവാഹം സമൂഹത്തിന് മാതൃകയാക്കി അബ്ദുൽ ജലീൽ PRADESIKAM 

വളവന്നൂർ: വിവാഹ സൽക്കാരത്തിനെത്തിയവർക്കെല്ലാം പച്ചക്കറിവിത്ത്. മകളുടെ വിവാഹം സമൂഹത്തിന് മാതൃകയാക്കി അബ്ദുൽ ജലീൽ

Report: Anil Valavannur വളവന്നൂർ: വിവാഹ സൽക്കാരത്തി നെത്തിയവർക്കെല്ലാം ഭക്ഷണത്തോടൊപ്പം പച്ചക്കറിവിത്തുകളും നൽകി സമൂഹത്തിൽ വേറിട്ട മാതൃകയായിരിക്കുകയാണ് വളവന്നൂർ വരമ്പനാല സ്വദേശി മയ്യേരി അബ്ദുൽ ജലീൽ. തന്റെ മകളുടെ വിവാഹസുദിനത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ അഥിതികളെ സ്വീകരിച്ചത്. മത്തൻ, കൈപ്പ, ചീര, ചിരങ്ങ,കുമ്പളം,വെണ്ട,പയർ എന്നിവയുടെ വിത്തുകൾക്കൊപ്പം നവ വധൂവരൻമാരുടെ ചിത്രവും പതിച്ച ചെറിയ പാക്കറ്റുകളാണ് അഥിതികൾക്ക് നൽകിയത്. വളവന്നൂർ ജി.സി.സി ക്ലോസ് ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു. വിത്തുകൾ വിതരണം ചെയ്തത്.

Read More
‘സൗഹൃദം മാമ്പ്ര’ സേവന വഴിയിൽ മാതൃക തീർക്കുന്ന യുവകൂട്ടായ്മ Breaking News PRADESIKAM 

‘സൗഹൃദം മാമ്പ്ര’ സേവന വഴിയിൽ മാതൃക തീർക്കുന്ന യുവകൂട്ടായ്മ

കല്പകഞ്ചേരി: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ തിളക്കമുള്ള പ്രവർത്തനങ്ങൾ നടത്തി ശ്രദ്ദേയമാവുകയാണ് കല്പകഞ്ചേരിയിലെ ‘സൗഹൃദം മാമ്പ്ര’ സാംസ്കാരിക കൂട്ടായ്മ. മാമ്പ്രയിലെ സാധാരണക്കാരായ ഒരുകൂട്ടം യുവാക്കൾ ഒത്തൊരുമിക്കുന്ന ഈ കൂട്ടായ്മ ഞായറാഴ്ച്ച നടത്തിയ റോഡ് ശുചീകരണം മാതൃകയായി. കടുങ്ങാത്തുകുണ്ട് – പാറക്കൽ റോഡാണ് കൂട്ടായ്മയുടെ കീഴിൽ നാല്പതോളം പ്രവർത്തകർ ചേർന്ന് ശുചീകരിച്ചത്. കാൽനടയാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന റോഡിനിരുവശങ്ങളിലുമുള്ള കുറ്റിക്കാടുകൾ വെട്ടി നിരപ്പാക്കി. കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. പാതയോരങ്ങളിലേക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന, സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്നതടക്കമുള്ള ഭവിഷ്യത്തുകളെപറ്റി സമൂഹത്തെ ബോധവൽക്കരിക്കുന്ന രീതിയിലായിരുന്നു ശുചീകരണം. അവധി ദിവസങ്ങളിലാണ് സേവന പ്രവർത്തനങ്ങൾക്കായി ഇവർ സമയം കണ്ടെത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ജനോപകാര പ്രവർത്തനങ്ങൾ നടത്തി പ്രശംസ നേടിയ കൂട്ടായ്മയുടെ ‘എന്റെ ജലം എന്റെ കിണറിലൂടെ’ എന്ന പദ്ധതി രൂക്ഷമായ കുടിവെള്ളക്ഷാമം…

Read More
കൽപകഞ്ചേരി:   അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തു മാറ്റാത്തത് മറ്റൊരു അപകടത്തിന് വഴിയൊരുക്കുന്നു PRADESIKAM 

കൽപകഞ്ചേരി: അപകടത്തിൽപ്പെട്ട വാഹനങ്ങൾ എടുത്തു മാറ്റാത്തത് മറ്റൊരു അപകടത്തിന് വഴിയൊരുക്കുന്നു

കൽപകഞ്ചേരി: കടുങ്ങാത്ത്കുണ്ട് മാമ്പറക്കു സമീപം അപകടത്തിൽപ്പെട്ട കാറും ഓട്ടോറിയും റോഡരികിൽ നിന്നും എടുത്തു മാറ്റാത്തത് അപകടത്തിന് വഴിയൊരുക്കുന്നു. വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ വരുമ്പോൾ വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ മേലങ്ങാടി സ്വദേശികളായ പള്ളിമാലിൽ മജീദ് ഹാജി (55) മകന് അജാസ്(17) എന്നിവർക്ക് പരിക്കേറ്റിരുന്നു.

Read More
വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി.മമ്മുട്ടി എം.എൽ.എ നിർവഹിച്ചു. PRADESIKAM 

വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി.മമ്മുട്ടി എം.എൽ.എ നിർവഹിച്ചു.

വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി.മമ്മുട്ടി എം.എൽ.എ നിർവഹിച്ചു .പഞ്ചായത്ത് മെമ്പർ പി സി നജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ ലോഗോ പ്രകാശനം കൽപ്പകഞ്ചേരി പഞ്ചായത്ത്പ്രസിഡണ്ട് എൻ.കുഞ്ഞാപ്പു നിർവ്വഹിച്ചു. പൂർവ വിദ്യാർത്ഥി സംഭാവന ചെയ്ത കമ്പ്യൂട്ടർ പ്രിന്റർ എന്നിവ വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസി.വി.പി.സുലൈഖ ഏറ്റുവാങ്ങി .ജി.സി.സി ക്ലോസ് ഫ്രണ്ട്സ് സ്കൂളിന് നൽകിയ മാലിന്യ സംസ്കരണ യൂണിറ്റ് സമർപ്പണം വി.ശശി നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.അബ്ദു റഹിമാൻ ഹാജി, പടിയത്ത് സുനി, ടി.പി മറിയാമു, പി.ടി.എ പ്രസിഡണ്ട് കെ.കെ.മുഹമ്മദ്, പി.സി കബീർ ബാബു, കടമ്പിൽ നാസർ ഹാജി, എ.അബദു റഹിമാൻ മാസ്റ്റർ, പി.സി ഇസ്ഹാഖ്, സി.പി.രാധാകൃഷ്ണൻ ,കെ.എം ഹനീഫ ,സി.സൈതാലി, സ്കൂൾ ലീഡർ കെ.കാർത്തിക് എന്നിവർ സംസാരിച്ചു. പി.ടി ബീരാൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് സ്വാഗതവും വി.വൈ മേരി നന്ദിയും…

Read More