Latest News
You are here
തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ് NATIONAL 

തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

Newsdesk: അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിവെപ്പും നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്നതും തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയിലെ പാക്ക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്‍റേയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയപ്പോഴാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ കശ്മീരില്‍ ക്യാപിനുനേരെ ആക്രമണം നടത്തിയ 4 തീവ്രവാദികളെ സിആര്‍പിഎഫ് വധിച്ചു.

Read More
പശുവിനെ ദേശീയ മൃഗമാക്കണം-രാജസ്ഥാന്‍ ഹൈക്കോടതി NATIONAL 

പശുവിനെ ദേശീയ മൃഗമാക്കണം-രാജസ്ഥാന്‍ ഹൈക്കോടതി

News desk:പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. പശുവിനെ കൊല്ലുന്നവര്‍ക്ക് നിലവിലെ മൂന്ന് വര്‍ഷം തടവ് ശിക്ഷ എന്നത് ജീവപര്യന്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കന്നുകാലികളുടെ പരിപാലനത്തിനുള്ള കേന്ദ്രങ്ങളില്‍ കന്നുകാലികളുടെ അവസ്ഥ പരിതാപകരമാണെന്നും ഇതില്‍ ഇടപെടണമെന്നുമുള്ള ഹര്‍ജി തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വെച്ചത്.

Read More
വാട്സ്ആപ്പിൽ ഇനി ആ പേടി വേണ്ട Breaking News NATIONAL 

വാട്സ്ആപ്പിൽ ഇനി ആ പേടി വേണ്ട

വാട്സ്ആപ്പ് മെസേജുകൾ ഗ്രൂപ്പും ആളും മാറിപോയ കാരണമായി ഉണ്ടാവാത്ത പ്രശ്നങ്ങൾ ഇനിയൊന്നുമില്ല.മാറിപ്പോയ മെസേജുകൾ പലരുടേയും ജീവൻവരെ എടുത്തിട്ടുണ്ട്. പലരുടേയും മാനസിക നില തെറ്റിയിട്ടുണ്ട്. പല കുടുംബ ജീവിതങ്ങളും തകർത്തിട്ടുണ്ട്. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല.വാട്സ്ആപ്പിന്റെ പുതിയ വേർഷനിൽ മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷനുമുണ്ടാകും. അയച്ച മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ഫീച്ചറാണ് 0.2.4077 എന്ന പുതിയ വാട്സാപ്പ് വെബ് വേര്‍ഷനിന്റെ പ്രത്യേകത. ഇതിന്റെ പരീക്ഷണം നടത്തിയ ബീറ്റാ വേര്‍ഷന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നിട്ടുണ്ട്. അയച്ച മെസേജുകള്‍ അഞ്ചു മിനിറ്റിനുള്ളില്‍ പിന്‍വലിക്കാനാവുമെന്നാണ് സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട വാബീറ്റാഇന്‍ഫോ പറയുന്നത്.

Read More
ഭാവിയിൽ ഇനി ആധാർ മതിയാവും NATIONAL 

ഭാവിയിൽ ഇനി ആധാർ മതിയാവും

ഡൽഹി :ഭാവിയിൽ മറ്റ് തിരിച്ചറിയൽ കാർഡുകൾ ഒന്നും ഇല്ലാതായി. പകരം എല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് മാത്രം മതിയാവുന്ന സാഹചര്യം വരും എന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്‌റ്റിലി.ധനബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതു പോലെ വോട്ടർ കാർഡ്,പാൻ കാർഡ് തുടങ്ങിയവയുടെ സ്ഥാനത്ത് ആധാർ വരും.ആദായ നികുതി റീട്ടെയ്ൽ സമർപ്പിക്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കിയതിനെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ജെയ്‌റ്റ്‌ലി തള്ളി. പലരും അഞ്ചിലേറെ പാൻ കാർഡുകൾ സ്വന്തമാക്കി അതുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുകയാണ് .അത്തരം വെട്ടിപ്പ് തടയുന്നതിനാണ് പാൻ കാർഡിനുള്ള അപേക്ഷയ്‌ക്കും ആദായ നികുതി റിട്ടേണിനും ആധാർ നിർബന്ധമാക്കുന്നത്. 98 ശതമാനം പേർക്കും ആധാർ നമ്പർ നൽകിക്കഴിഞ്ഞു.നികുതി വെട്ടിപ്പുകാരെ പിടിക്കാനുള്ള നടപടിയെ പ്രതിപക്ഷം എതിർക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല…

Read More
ധനുഷ് കേസ് പുതിയ വഴിത്തിരിവിലേക്ക് NATIONAL 

ധനുഷ് കേസ് പുതിയ വഴിത്തിരിവിലേക്ക്

ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നാരോപിച്ച് മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആണ് പരാതി നല്‍കിയിരുന്നത്. 65,000 രൂപ നല്‍കണമെന്നുമായിരുന്നു ദമ്പതികളുടെ വാദം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതിന് ബദലായി ധനുഷ് ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവ് കണ്ടെത്തുകയും കോടതി അടയാളങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിനിടെ ധനുഷിന്റെ ശരീരത്തിലെ മറുകുകള്‍ നീക്കം ചെയ്യാന്‍ ധനുഷ് ലേസര്‍ ചികിത്സ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.ഈ മാസം 27നാണ് കേസിന്റെ വാദം നടക്കുന്നത്. ദമ്പതികളുടെ വാദം ധനുഷും കുടുംബവും തള്ളിയിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

Read More