Latest News
You are here
തിരൂർ: വേണം ഇവർക്കൊരു കൈത്താങ്ങ്. ഇരു വൃക്കകളും തകരാറിലായ ഇരിങ്ങാവൂർ സ്വദേശി സുബ്രമണ്യൻ ചികിത്സാ സഹായം തേടുന്നു. MALAPPURAM 

തിരൂർ: വേണം ഇവർക്കൊരു കൈത്താങ്ങ്. ഇരു വൃക്കകളും തകരാറിലായ ഇരിങ്ങാവൂർ സ്വദേശി സുബ്രമണ്യൻ ചികിത്സാ സഹായം തേടുന്നു.

തിരൂർ: ഇരിങ്ങാവൂർ വാണിയന്നൂർ സ്വദേശി വാരിയത്ത് പറമ്പിൽ സുബ്രമണ്യൻ (40) ആണ് ഇരു വൃക്കകളും തകരാറിലായി ദുരിത ജീവിതം നയിക്കുന്നത്. ഭാര്യ ഉമാദേവി മക്കളായ അശ്വിൻ,അഞ്ജന എന്നിവരടങ്ങുന്ന ഇൗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു തയ്യൽ തൊഴിലാളിയായിരുന്ന സുബ്രമണ്യൻ. മകൾ അഞ്ജനക്ക് ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലായിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ ശ്രുതി മധുരം പദ്ധതിയുടെ കീഴിൽ കോൺക്ലിയർ ഇമ്പളാന്റേഷൻ ചെയ്തതിന് ശേഷമാണ് സംസാര ശേഷിയും കേൾവി ശക്തിയും തിരിച്ച്‌ കിട്ടിയത് എങ്കിലും ഇപ്പോഴും ചികിത്സയിലാണ്. അതിനിടയിലാണ് സുബ്രമണ്യന്റെ ഇരു വൃക്കകളും തകരാറിലായത് അതോടെ ഇൗ നിർധന കുടുംബത്തിന്റെ പ്രതീക്ഷകളെല്ലാം മങ്ങിയിരിക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ്‌ ചെയ്യുന്ന സുബ്രമണ്യന് വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശി ച്ചിട്ടുള്ളത്. ഭാര്യ വൃക്ക നൽകാൻ സമ്മതിച്ചെങ്കിലും 15 ലക്ഷം രൂപയോളം ഇതിന് ചിലവ്‌ വരും. സുബ്രമണ്യനെ ജീവിതത്തിലേക്ക്‌ തിരിച്ച്‌…

Read More
വേങ്ങരയിൽ താമരവിരിയിച്ച് കുമ്മനത്തിന്റെ  ജനരക്ഷാ യാത്ര MALAPPURAM 

വേങ്ങരയിൽ താമരവിരിയിച്ച് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര

വേങ്ങര: ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര വേങ്ങരയിൽ പര്യടനം നടത്തി. വേങ്ങര അമ്മാഞ്ചേരി കാവിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കേന്ദ്ര ഊർജ്ജ സഹമന്ത്രി ആർ കെ സിങ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, വേങ്ങര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ജനചന്ദ്രൻ മാസ്റ്റർ, എന്നിവർക്കൊപ്പം മറ്റു പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

Read More
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ  ഡോ.താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും  അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി. MALAPPURAM 

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഡോ.താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഡോ.താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും ചേർന്ന് അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന പരിപാടി വെള്ളിയാഴ്ച സമാപിക്കും.

Read More
ഇന്ത്യക്കായി സ്വർണം നേടി വിവേക് മാസ്റ്റർ അഭിമാനമായി Breaking News MALAPPURAM 

ഇന്ത്യക്കായി സ്വർണം നേടി വിവേക് മാസ്റ്റർ അഭിമാനമായി

സ്വന്തം ലേഖകൻ തിരൂർ: മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരൂർ കാഞ്ഞിരക്കോൽ എ.എം.യു.പി. സ്കൂൾ അധ്യാപകനും മാഹി സ്വദേശിയുമായ എരോത്ത് വിവേക്. അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിലാണ് മികച്ച പ്രകടനത്തോടെ വിവേക് മാസ്റ്റർ സ്വർണം നേടിയത്. ഇക്കഴിഞ്ഞ ജൂലൈ 22 ന് മലേഷ്യയിലെ കുച്ചിങ്ങിലെ സരവാക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ശക്തരായ എതിരാളികളെ ബഹുദൂരം പിറകിലാക്കിയാണ് ഈ അധ്യാപകൻ രാജ്യത്തിനായി മെഡൽ നേടിയത്. 26 മിനിറ്റ് 30 സെക്കന്റ് എന്ന മികച്ച സമയം കുറിച്ചുകൊണ്ടാണ് ഇദ്ദേഹം അഞ്ച് കിലോമീറ്റർ നടത്തം പൂർത്തിയാക്കിയത്. ഇതിനുമുമ്പും പല നേട്ടങ്ങളും കരസ്ഥമാക്കിയ വിവേക് മാസ്റ്റർ ദേവഗിരി കോളേജിലെ ഡോ. ആന്റണിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. 2013 ൽ കോയമ്പത്തൂരിൽ വച്ച് നടന്ന നാഷനൽ മാസ്റ്റേർസ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ…

Read More
കല്പകഞ്ചേരി പ്രസ്സ് ഫോറം അനുമോദന സംഗമവും പുരസ്കാര വിതരണവും നടത്തി MALAPPURAM 

കല്പകഞ്ചേരി പ്രസ്സ് ഫോറം അനുമോദന സംഗമവും പുരസ്കാര വിതരണവും നടത്തി

കൽപകഞ്ചേരി: കല്പകഞ്ചേരി പ്രസ്സ് ഫോറം അനുമോദന സംഗമവും പുരസ്കാര വിതരണവും നടത്തി. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ മുന്നൂറ്റി അൻപത്തൊമ്പതാം റാങ്ക് നേടിയ നഹാസ് അലി, കേരള എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് കരസ്ഥമാക്കിയ സി.റസീൽ സമാഹ്, സംസ്ഥാന സർക്കാറിന്റെ പച്ചക്കറി വികസന പദ്ധതിയിൽ രണ്ടാമത്തെ കുട്ടികർഷനുള്ള അവാർഡ് നേടിയ സയ്യിദ് മുഹമ്മദ് ഷാദിൽ, നേപ്പാളിൽ വെച്ചു നടന്ന ക്വിക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സ്വാലിഹബഷറിൻ എന്നിവരെയാണ് പ്രസ്സ് ഫോറം ഉപഹാരം നൽകി ആദരിച്ചത്. കടുങ്ങാത്തുകുണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസ്സ് ഫോറം പ്രസിഡണ്ട് എച്ച്.അബ്ദുൽ വാഹിദ് അദ്ധ്യക്ഷനായിരുന്നു കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. കുഞ്ഞാപ്പു, വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി സുലൈഖ, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, സി.പി.രാധാകൃഷ്ണൻ…

Read More
വളവന്നൂർ സി.എച്ച്.സി യിൽ ഡയാലിസിസ് തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു. MALAPPURAM 

വളവന്നൂർ സി.എച്ച്.സി യിൽ ഡയാലിസിസ് തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചു.

കൽപകഞ്ചേരി: വളവന്നൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് തുടങ്ങാൻ സർക്കാർ അനുമതി നൽകി.Bighunt news സി.മമ്മുട്ടി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.ഇതിനെ തുടർന്നാണ് സർക്കാർ അനുമതി നൽകിയത്. Bighunt news ഡയാലിസിസ് സെന്റർ തുടങ്ങുന്നതിന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.Bighunt news പി.എസ്‌.സി നിയമനം നൽകുന്നത് വരെ താത്കാലിക ജീവനക്കാരെ നിയമിക്കാൻ താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും തയ്യാറായിട്ടുണ്ട്.

Read More
മലപ്പുറം കൂട്ടിലങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു MALAPPURAM 

മലപ്പുറം കൂട്ടിലങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരിൽ യുവാവ് ഷോക്കേറ്റു മരിച്ചു. പാലേംപടിയൻ അഷ്റഫിന്റെ മകൻ മൻസൂർ (27) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മലപ്പുറം പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഉമൈറ. ഭാര്യ: നാജിബനുസ്റിൻ മകൻ: ഒന്നര മാസം പ്രായമായ മുഹമ്മദ് ഇയാസ്.

Read More
കടുങ്ങല്ലൂരിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ദേയമായി Breaking News MALAPPURAM 

കടുങ്ങല്ലൂരിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ദേയമായി

മലപ്പുറം: വളവന്നൂർ കടുങ്ങല്ലൂർ ദേശത്തൊരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ദേയമായി. സമൂഹിക സാംസ്കാരിക കലാ കായിക രംഗങ്ങളിൽ സജീവസാന്നിധ്യമായ പ്രദേശത്തെ യുവജന കൂട്ടായ്മയായ മഹാറാണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് വലിയ നോമ്പ് തുറയൊരുക്കിയത്. നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച വിരുന്നിലേക്ക് ഒരു നാട് ഒരുമിച്ച് ഒഴുകിയെത്തിയപ്പോൾ അത് സ്നേഹത്തിന്റെയും ഒരുമയുടെയും സൗഹൃദത്തിന്റെയും വേദികൂടിയായി മാറി. കടുങ്ങല്ലൂർ എൽ.പി സ്കൂൾ മൈതാനത്തൊരുക്കിയ നോമ്പ്തുറക്ക് അഷ്റഫ് തിരുനെല്ലി, ഷിഹാബ് ടി, അൻസാഫ് വി.പി, മൊയ്തീൻ കുട്ടി കെ, അജ്മൽ ടി, ജാഫർ പി, മുനീർ കെ.പി, ഷരീഫ് വി.പി, ദാവൂദ് പി തുടങ്ങിയവർ നേതൃത്വം നൽകി.

Read More
കോട്ടക്കൽ; സെവൻസിനെ പ്രണയിച്ചവർ ഒത്ത്കൂടി Breaking News MALAPPURAM 

കോട്ടക്കൽ; സെവൻസിനെ പ്രണയിച്ചവർ ഒത്ത്കൂടി

കോട്ടക്കൽ: സെവൻസ് ഫുട്ബോളിനെ ഇടനെഞ്ചിലിട്ട് താലോലിക്കുന്നവരുടെ, സ്നേഹിക്കുന്നവരുടെ, പ്രണയിക്കുന്നവരുടെ ഒത്ത്ചേരൽ നവ്യാനുഭവമായി. കാസറകോട് മുതൽ തിരുവനന്തപുരം വരെയുള്ള സെവൻസ് ഫുട്ബോൾ രംഗത്തുള്ളവർ ആയുർവേദ നാട്ടിലാണ് സംഗമിച്ചത്. സെവൻസ് ഫുട്ബോളിന്റെ വിശേഷങ്ങളും ആകുലതകളും വ്യാകുലതകളും സന്തോഷങ്ങളും പങ്ക് വെച്ച് ശ്രദ്ദേയമായ സൗഹൃദ കൂട്ടായ്മ ‘റോയൽ സോക്കർ’ വാട്സ് ആപ്പ് കൂട്ടായ്മയാണ് സംഗമം സംഘടിപ്പിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള സെവൻസ് ക്ലബ്ബുകളുടെ മാനേജേഴ്സ്, കളിക്കാർ, ടൂർണ്ണമെന്റ് സംഘാടകർ, റഫറിമാർ, ആരാധകർ തുടങ്ങി വ്യത്യസ്ത മേഖലയിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു. റോയൽ സോക്കർ അഡ്മിൻ പാനൽ അംഗം സൈദ് ഹസൻ തങ്ങൾ ആമുഖ ഭാഷണം നടത്തി. കളിയോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൂടുതൽ പങ്കാളികളാവുക എന്നതാണ് റോയൽ സോക്കറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ലോഗോ പ്രകാശനം എസ്.എഫ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ് റഫ് നിർവ്വഹിച്ചു. ഇക്കഴിഞ്ഞ…

Read More
മിസ്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു Breaking News MALAPPURAM 

മിസ്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു

കൽപകഞ്ചേരി: നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത് ശ്രദ്ദേയമായ കൽപ്പകഞ്ചേരി മാമ്പ്ര മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) 150 കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ അവരുടെ വീടുകളിലെത്തിച്ച് മാതൃകയായി. റംസാൻ, പെരുന്നാൾ എന്നിവക്ക് വേണ്ട ഭക്ഷ്യവിഭവങ്ങളടിങ്ങിയ കിറ്റാണ് അർഹരായവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തത്. മിസ്ക് പ്രസിഡണ്ട് മയ്യേരി സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. MSMHSS മാനേജർ കെ.അബ്ദുൽ ലത്തീഫ് ,വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് പി കെ അഷറഫ് എന്ന കുഞ്ഞു, എയ്ഞ്ചൽസ് ജില്ലാ കോർഡിനേറ്റർ എ.വി.നൗഷാദ്,ജബ്ബാർ എടക്കുളം, K K അബ്ദുസ്സലാം പ്രസംഗിച്ചു.പരിപാടികൾക്ക്V.Kഷംസൂദ്ദീൻ, വാജിദ്, മിസ്ഫർ എന്നിവർ നേതൃത്വം നൽകി.

Read More