Latest News
You are here
ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു KERALA 

ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

ഓഖി ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നു. അതി തീവ്രവിഭാഗത്തില്‍ നിന്ന് തീവ്രവിഭാഗത്തിലേക്കാണ് കാറ്റ് മാറിയിരിക്കുന്നത്. ഗുജറാത്ത് – മഹാരാഷ്ട്ര തീരത്തേക്കാണ് കാറ്റ് നീങ്ങിയിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വന്‍ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിനെ അതിതീവ്ര വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ കാറ്റിന്റെ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.120 കിലോമീറ്ററാണ് കാറ്റിന്‍റെ ഇപ്പോഴത്തെ വേഗത.

Read More
ശ്രദ്ധിച്ചോളു നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചാരപ്പണി ചെയ്യുന്നുണ്ട് KERALA 

ശ്രദ്ധിച്ചോളു നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചാരപ്പണി ചെയ്യുന്നുണ്ട്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി പുതിയ റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണിലെ ജിപിഎസ് ഓഫാക്കിയാലും ഗൂഗിള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജിപിഎസ് ഓഫാക്കിയെന്നാലും ഉപഭോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിച്ചുകൊണ്ടിരിക്കും. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പറയുന്നത്. അതേ സമയം ഉപഭോക്താവിന്റെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനുമായി ഉപയോഗിക്കുന്നില്ലെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പുകളിലും മറ്റും ലോക്കേഷന്‍ ഡിസേബിള്‍ ചെയ്താലും, സിംകാര്‍ഡ് റീമൂവ് ചെയ്താലും ഗൂഗിളിന് ലൊക്കേഷന്‍ വിവരങ്ങള്‍ കിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താവിന്റെ സമ്മതമില്ലാതെയാണ് ഗൂഗിള്‍ ഡാറ്റ ശേഖരിക്കുന്നതെന്നും ഇത് ഗുരുതരമായ സ്വകാര്യ ലംഘനമാണെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 11 മാസമായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു എന്നാണ് ഗൂഗിള്‍ പറയുന്നു.

Read More
ഇതോടെ ഇൗ നിലയത്തിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ സമാപിക്കുന്നു നന്ദി നമസ്കാരം FEATURE KERALA 

ഇതോടെ ഇൗ നിലയത്തിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ സമാപിക്കുന്നു നന്ദി നമസ്കാരം

കോഴിക്കോട് ആകാശവാണി നിലയത്തിലെ പ്രാദേശിക വാര്‍ത്താവിഭാഗം പൂട്ടാനൊരുങ്ങുന്നു. സംസ്ഥാനങ്ങളില്‍ ഒരു പ്രധാന നിലയം മതിയെന്ന തീരുമാനത്തിന്‍റെ ഭാഗമായാണിത്. ഈ മാസം അവസാനത്തോടെ കോഴിക്കോട്ടെ പ്രാദേശിക വാര്‍ത്താവിഭാഗം തിരുവനന്തപുരം നിലയുവുമായി ലയിപ്പിക്കും. കോഴിക്കോട് പ്രാദേശിക നിലയത്തിലെ വാര്‍ത്ത വിഭാഗത്തിന് താഴ് വീഴുമ്പോള്‍ വിരാമമാകുന്നത് മലബാറിന്‍റെ പ്രത്യേക ചരിത്രവും സംസ്കാരവും ഉള്‍കൊള്ളുന്ന വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കും കൂടിയാണ്. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. ഇതോടെ 51 വര്‍ഷം പിന്നിട്ട ചരിത്രത്തിനാണ് അവസാനമാകുന്നത്.

Read More
അഞ്ച് കോളജുകളിലെ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല KERALA 

അഞ്ച് കോളജുകളിലെ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല

മണ്ണാര്‍ക്കാട്:കേരള വെറ്റിനറി സര്‍വകലാശാലക്ക് കീഴിലുള്ള അഞ്ച് സര്‍ക്കാര്‍ കോളജുകളിലെ കോഴ്‌സുകള്‍ക്ക് യുജിസിയുടെയോ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെയോ അംഗീകാരമില്ല.അംഗീകാരമുള്ള കോഴ്‌സുകളാണെന്ന് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സുകളില്‍ ചേര്‍ന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുട്ടിലായിരിക്കുന്നത്. lപൂക്കോട്,ചെറ്റച്ചാല്‍,കോലാഹലമേട്, എന്നിവിടങ്ങളിലെ കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവിഴാംകുന്നിലെ കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, തുംബൂര്‍മുഴിയിലെ കോളജ് ഓഫ് ഫുഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ ഭാവിയാണ് തുലാസിലായത്. ഇവയില്‍ പലതിലും അവസാന ബാച്ചുകാര്‍ പുറത്തിറങ്ങാറായി. തുടര്‍ വിദ്യാഭ്യാസത്തിന് ഈ കോഴ്‌സ് ഉപകരിക്കില്ലെന്ന് മാത്രമല്ല,ഈ ബിരുദം ഒരിടത്തും അംഗീകരിക്കപ്പെട്ടിട്ടുമില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. ബി അശോക് വൈസ് ചാന്‍സലറായിരുന്ന കാലത്താണ് ഈ കോഴ്‌സുകള്‍ ആരംഭിച്ചത്. ഇതില്‍ പൂക്കോട്, ചെറ്റച്ചാല്‍,കോലാഹലമേട് എന്നിവിടങ്ങളിലെ കോളജുകള്‍ക്ക് സ്വന്തമായി ഡയറി പ്ലാന്റോ കെട്ടിടമോ തുംബൂര്‍മുഴി കോളജിന് ഫുഡ്…

Read More
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആപ്പും എസ്എംഎസും KERALA 

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആപ്പും എസ്എംഎസും

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ ടെലികോം സർവീസ് ദാതാക്കളുടെ ഓഫീസിൽ ഇനി വരി നിൽക്കേണ്ട. എസ്എംഎസ്/ഐവിആർഎസ് അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ആധാർ ലിങ്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്. ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കിൽ ഐവിആർഎസ് കോൾവഴി എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യൽ സാധ്യമാകും. ടെലികോം ഡിപ്പാർട്ടുമെന്റിന്റെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. എങ്ങനെ ബന്ധിപ്പിക്കാം സേവന ദാതാവ് നൽകുന്ന നമ്പറിലേയ്ക്ക് ആധാർ നമ്പർ എസ്എംഎസ് ചെയ്യുക. വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം മൊബൈൽ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും. തുടർന്ന് യുഐഡിഎഐ മൊബൈൽ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും. മൊബൈൽ ഉപയോഗിക്കുന്നയാൾ ലിങ്ക് ചെയ്യേണ്ട മൊബൈൽ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇ-കെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും.

Read More
ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് രണ്ടു ദിവസം സൗജന്യ ചികിത്സ KERALA 

ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് രണ്ടു ദിവസം സൗജന്യ ചികിത്സ

അപകടത്തില്പ്പെടുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Read More
എഞ്ചിനീയറുമായി വിവാഹനിശ്ചയം കഴിഞ്ഞ ഡോക്ടര്‍ കണ്ടക്ടറോടൊപ്പം ഒളിച്ചോടി KERALA 

എഞ്ചിനീയറുമായി വിവാഹനിശ്ചയം കഴിഞ്ഞ ഡോക്ടര്‍ കണ്ടക്ടറോടൊപ്പം ഒളിച്ചോടി

നീലേശ്വരം: ആഡംബരപൂര്‍വ്വം എഞ്ചിനീയറുമായി വിവാഹനിശ്ചയം കഴിഞ്ഞ ഹോമിയോ ഡോക്ടര്‍ സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടി വിവാഹിതരായി. നീലേശ്വരത്തിന് കിഴക്ക് ആദ്യ മലയോര ജംഗ്ഷനിനടുത്തുള്ള യുവതിയാണ് ഇരിട്ടിയിലെ സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയത്. രണ്ടുമാസം മുമ്പാണ് നാട്ടുകാരനായ എഞ്ചിനീയര്‍ യുവാവുമായി നീലേശ്വരത്തെ പ്രമുഖ ഹോട്ടലില്‍ വെച്ച് യുവതിയുടെ വിവാഹനിശ്ചയം നടന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹത്തില്‍ നിന്നും യുവതി പിന്‍മാറുകയായിരുന്നു. ഇരിട്ടിയില്‍ ഡോക്ടറായി ജോലിക്കുന്നതിനിടയിലാണ് സ്വകാര്യ ബസ് കണ്ടക്ടറുമായി യുവതി പ്രണയത്തിലായത്. എന്നാല്‍ കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇതിന് ബന്ധുക്കള്‍ തയ്യാറായില്ല. ഏറെ നാളായി യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.  കഴിഞ്ഞ ദിവസമാണ് യുവതിയും കാമുകനും ക്ഷേത്രത്തില്‍ വിവാഹിതരായതിന്റെ ഫോട്ടോകള്‍ ബന്ധുക്കളുടെ വാട്‌സ് ആപ്പുകളില്‍ കിട്ടിയത്. ഇതോടെയാണ് ഇരുവരും വിവാഹിതരായതായി ബന്ധുക്കള്‍ അറിഞ്ഞത്.

Read More
ഇന്ന് നവംബർ 1, കേരള പിറവി ദിനം. എല്ലാ മലയാളികൾക്കും കേരള പിറവി ആശംസകൾ KERALA 

ഇന്ന് നവംബർ 1, കേരള പിറവി ദിനം. എല്ലാ മലയാളികൾക്കും കേരള പിറവി ആശംസകൾ

ഇന്ന് നവംബർ 1, കേരള പിറവി ദിനം. എല്ലാ മലയാളികൾക്കും കേരള പിറവി ആശംസകൾ. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്ന മൂന്നു നാട്ടുരാജ്യങ്ങൾ (പ്രവിശ്യകൾ ) ആയി നില നിന്നിരുന്ന നമ്മുടെ നാട്‌ സ്വാതന്ത്രത്തിന്‌ ശേഷം ഭാഷ അടിസ്ഥാനത്തിൽ കേരളം എന്ന ഒറ്റ സംസ്ഥാനമായി മാറിയത്‌. 1956 നവംബർ 1 ന്‌ ആയിരുന്നു.

Read More
വളാഞ്ചേരി: നാറാണത്ത് ഭ്രാന്ത്രന്റെ സ്മരണകളുമായി നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം നാളെ. KERALA 

വളാഞ്ചേരി: നാറാണത്ത് ഭ്രാന്ത്രന്റെ സ്മരണകളുമായി നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം നാളെ.

എല്ലാവര്‍ഷം മലയാള മാസം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം നടക്കുക. വളാഞ്ചേരി കൊപ്പം റോഡിൽ വിയറ്റ്‌നാംപടിക്ക് സമീപമുള്ള ഒന്നാന്തിപ്പടിയില്‍ ഇറങ്ങി ചെങ്കുത്തായ വഴിയിലൂടെ കയറി പടിഞ്ഞാറുഭാഗത്ത് പടവുകളുള്ള വഴിയിലൂടെ ഇറങ്ങിയാല്‍ കര്‍മ്മംമൂലമുണ്ടാകുന്ന ദോഷങ്ങളെല്ലാം മാറുമെന്നാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി എല്ലാവര്‍ഷവും ആയിരങ്ങളാണ് ജാതി, മത, സമുദായ ഭേദമന്യേ മല കയറാനെത്തുന്നത്. താഴേയുള്ള നാറാണത്ത് മനയില്‍ സംസ്‌കൃത പഠനത്തിനായെത്തിയ ഭ്രാന്തന്‍ രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരിട്ടി കയറ്റി താഴെക്കിട്ട് ആര്‍ത്തട്ടഹസിക്കുന്നത് പതിവായിരുന്നുവെത്രേ. ഇത്തരത്തില്‍ ചെയ്തുകൊണ്ടിരിക്കേ ദുര്‍ഗാദേവി അവിടെ വരികയും ഭ്രാന്തന്റെ രൂപം കണ്ട് പേടിച്ച് ഭൂമിയില്‍ താഴ്ന്നുപോയെന്നും അവിടെ രൂപംകൊണ്ട കാല്‍പാദങ്ങളെ വന്ദിച്ച് നാറാണത്ത് ഭ്രാന്തനാണ് ക്ഷേത്രമുകളിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. കാലം കടന്നുപോയപ്പോള്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതെന്നു കരുതുന്ന പാദങ്ങളെ ഉള്‍ക്കൊണ്ട് ക്ഷേത്രം പണിയുകയും ചെയ്തു. എല്ലാദിവസവും…

Read More
ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും : പി സി ജോര്‍ജ്ജ് KERALA 

ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും : പി സി ജോര്‍ജ്ജ്

നിരപരാധിയായ ഒരാളെ കുറെ നാള്‍ പിടിച്ച് ജയിലില്‍ ഇട്ടെന്നു കരുതി ഒരു കാര്യവുമില്ല എന്നും , സംഭവത്തില്‍ ദിലീപ് നിരപരാധിയാണ് എന്നും പൂഞ്ഞാര്‍ എം. എല്‍. എ. പി. സി ജോര്‍ജ്ജ്. കേരള പോലീസിന്‍റെ ഗുണ്ടായിസവും ഊളത്തരവുമാണ് അറസ്റ്റിനു പിന്നില്‍ എന്ന് പി സി പറയുന്നു. കൂടാതെ ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനവും ദിലീപിനെ പ്രതിയാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ദിലീപിന് ജാമ്യം കിട്ടിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം.എൽ.എ ദൈവത്തിന്‍റെ കൃപകൊണ്ട് ദിലീപിന് ജാമ്യം കിട്ടി, ഹൈകോടതി ജാമ്യം അനുവധിച്ചില്ലായിരുന്നു എങ്കില്‍ ജനങ്ങള്‍ക്ക് കോടതിയെ പറ്റി പോലും അവമതിപ്പ്‌ ഉണ്ടാകുമായിരുന്നു എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യ സംവിധാനത്തില്‍ കോടതിയുടെ പങ്ക് വളരെ വലുതാണ്‌ എന്നും ആ വലിയ വില കോടതി സംരക്ഷിച്ചുവെന്നും പി. സി ജോര്‍ജ്ജ് പറഞ്ഞു. ദിലീപ് അറസ്റ്റിലായതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട് എന്ന് പരസ്യമായി പറഞ്ഞു…

Read More