Latest News
You are here
കേന്ദ്രസംഘം പറ്റിച്ചു നിരാശയോടെ അവർ മടങ്ങി Breaking News KARSHIKAM MALAPPURAM 

കേന്ദ്രസംഘം പറ്റിച്ചു നിരാശയോടെ അവർ മടങ്ങി

തിരുന്നാവായ:ഇന്ന് ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കൃഷി മേഖലകളിലൊന്നാണ് താമരകൃഷി.കേരളത്തിനകത്തും പുറത്തും വിദേശത്തേക്കും താമര കയറ്റിഅയക്കുന്ന തിരുന്നാവായ താമരകൃഷിക്ക് മരണമണി മുഴങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി.കൊടും വരൾച്ചയും വേണ്ടത്ര വിലയില്ലാത്തതും സർക്കാരിൽനിന്നുള്ള ആനുകൂല്യം ലഭിക്കാത്തതും മൂലം ദുരിതമനുഭവിക്കുന്ന ഇവിടുത്തെ നൂറുകണക്കിന് താമര കർഷകർക്ക് പ്രതീക്ഷയുടെ പൊൻതിരിയുമായിട്ടായിരുന്നു ആ വാർത്തയെത്തിയത്.തിരുന്നാവായയിലെ വർൾച്ചാബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്രസംഘമെത്തുന്നു എന്ന അറിയിപ്പ് കിട്ടിയപ്പോൾ അവർ ഏറെ സന്തോഷത്തിലായിരുന്നു. കേന്ദ്രസംഘം വരുന്നുണ്ടെന്നറിഞ്ഞ് കർഷകർ ഒരുമിച്ച് തിരുന്നാവായ കൊടക്കൽ താമരകായൽ പരിസരത്ത് കാത്തിരുന്നു.കേന്ദ്രസംഘത്തോട് തങ്ങളുടെ ആവലാതികളും വേവലാതികളും ബോധിപ്പിക്കാൻ പ്രതീക്ഷയോടെയുള്ള അവരുടെ കാത്തിരിപ്പ് വൈകുന്നേരം ആറുവരെ നീണ്ടു.പക്ഷെ നിരാശയായിരുന്നു ഫലം.സംഘത്തോടൊപ്പമുള്ള സബ് കളക്ടറെ ബന്ധപ്പെട്ടപ്പോൾ എത്തില്ല എന്ന വിവരമാണ് ലഭിച്ചത്.മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് വെറുതെയായ നിരാശയും അരിശവും ആവലാതികൾ ബോധിപ്പിക്കാൻ കഴിയാത്തതിലുള്ള സങ്കടവും പേറിയാണ് കർഷകർ പിരിഞ്ഞുപോയത്.

Read More
ചീരയെ കുറിച്ച് ഇത് നാം അറിയണം KARSHIKAM 

ചീരയെ കുറിച്ച് ഇത് നാം അറിയണം

നാം നിസ്സാരമായി ഒഴിവാക്കുന്ന ചീരയെ കുറിച്ച് ശരിക്കും അറിഞ്ഞാൽ പിന്നെ നാം ഒരിക്കലും ചീരയെ ഒഴിവാക്കുകയില്ല.പോഷകങ്ങളുടെ കലവറയാണ് ചീര.ഇലക്കറികളില്‍ മുഖ്യനായ ചീരയില്‍ പ്രോട്ടീനും വിറ്റാമിന്‍ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോല്‍പാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മാംസം, മുട്ട എന്നിവ കഴിച്ചാല്‍ കിട്ടുന്ന പ്രോട്ടീന്‍ ചീരയില്‍ നിന്നും കിട്ടും. മനുഷ്യ ശരീരത്തില്‍ രക്തം കൂടുതലായുണ്ടാവാനും ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കും.ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു ഇലക്കറിയാണ് ചീര. ദിവസവും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തിയാല്‍ സോറിയാസിസിന് നല്ല ഫലം ലഭിക്കും.ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ചീരയില മുതിരകൂട്ടി കഷായം വെച്ചതില്‍ നിന്നും 3 ഔണ്‍സ് വീതമെടുത്ത് 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാല്‍ മൂത്രക്കല്ല് മാറുന്നതാണ്. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം…

Read More