Latest News
You are here
തലവേദന മാറുന്നില്ലെ? ഇവ ഒഴിവാക്കൂ… HEALTH 

തലവേദന മാറുന്നില്ലെ? ഇവ ഒഴിവാക്കൂ…

  തലവേദന മിക്കവാറും പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. തലവേദന വന്നയുടനെ ഗുളികയെടുത്തു വിഴുങ്ങുന്നവരുണ്ട്. ഇതൊരു നല്ല പ്രവണതയല്ല. എപ്പോഴും മരുന്നു കഴിച്ചാല്‍ പിന്നീടിത് ഒരു ശീലമായി മാറും. തലവേദന മാറാനായി വീട്ടില്‍ത്തന്നെ ചെയ്യാവുന്ന നിരവധി പൊടിക്കൈകളുണ്ട്. തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് തലവേദന മാറാന്‍ നല്ലതാണ്. ചായ കുടിക്കുന്നത് തലച്ചോറിലെ സെല്ലുകള്‍ക്ക് പുതുജീവന്‍ നല്‍കും. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് മസാലച്ചായയായി. ഈ മസാലകള്‍ തലവേദന മാറ്റുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാററിയാല്‍ സമയാസമയത്ത് അതു കിട്ടാതെ വന്നാല്‍ തലവേദന വരുന്നവരുമുണ്ട്. ഇവിടെ ചായകുടി തലവേദനക്കുളള ഒരു പരിഹാരമല്ലാ, ഒരു ചീത്തശീലമാണെന്ന് ഓര്‍ക്കുക. ഈ ശീലം വന്നാല്‍ പിന്നെ ഇതില്‍ നിന്നു പിന്‍തിരിയുക പ്രയാസമാകും. പിരിമുറുക്കം കാരണമോ ജോലിക്കൂടുതല്‍ കാരണമോ തലവേദന…

Read More
നിങ്ങൾ ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കുന്നവരാണോ? HEALTH 

നിങ്ങൾ ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കുന്നവരാണോ?

നാം ബീറ്റ്റൂട്ട് കഴിക്കാറുണ്ട്,വല്ലപ്പോഴും ഉപ്പേരിയുണ്ടാക്കിയോ അല്ലെങ്കിൽ ഉപ്പിലിട്ടോ.പക്ഷെ ഇതിന്റെ പോഷക ഗുണങ്ങളറിഞ്ഞ് ആരെങ്കിലും ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കാറുണ്ടോ?ഇല്ല എന്ന് തന്നെ പറയാം.എങ്കിലിതാ ബീറ്റ്റൂട്ടിന്റെ പോഷക ഗുണങ്ങൾ.ബീറ്റ് റൂട്ട് കഴിക്കുന്നത്‌ രക്തം വർദ്ധിക്കാൻ വേണ്ടി മാത്രമാണ് എന്ന് ഒരു പൊതുധാരണയുണ്ട് എന്നാൽ പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ഇങ്ങനെ പല ഗുണങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്….

Read More
യുവത്വം നിലനിർത്തണോ ഇത് ശീലമാക്കൂ HEALTH 

യുവത്വം നിലനിർത്തണോ ഇത് ശീലമാക്കൂ

നാരങ്ങാ വെള്ളമോ….?! കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ. പുതിയ ജനറേഷൻ നിസ്സാരമാക്കി തള്ളി കളയുന്ന ഈ പാനീയം നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞാൽ നാം അത്ഭുതപ്പെടും.ചൂട് കടിനമായ ഈ കാലത്ത് എത്ര വെള്ളം കുടിച്ചാലും നമുക്ക് മതിയാവുന്നില്ല.എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം ആരോഗ്യദായകമായ നാരങ്ങാ വെള്ളമായാൽ അത്യുത്തമമാണ്.നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു.അതുപോലെതന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ ഈ പാനീയം സഹായിക്കുന്നു. പ്രത്യേകിച്ച് ചൂടുകൂടുതലുള്ള ഈ കാലങ്ങളില്‍‍. ഏറ്റവും അധികം…

Read More