Latest News
You are here
വാട്സാപ്പിൽ ഇനി ഫോർവേഡ് മെസേജുകൾ അഞ്ചുപേർക്ക് മാത്രം FEATURE 

വാട്സാപ്പിൽ ഇനി ഫോർവേഡ് മെസേജുകൾ അഞ്ചുപേർക്ക് മാത്രം

വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നതിനെതിരെ കര്ശനനടപടികള്ക്ക് തുടക്കമിട്ട് വാട്സാപ്പ്. ഇനി മുതൽ ഒരു സന്ദേശം ഒരേ സമയം ഫോര്വേഡ് ചെയ്യാനാകില്ല. ഫോര്വേഡ് മെസേജുകള് നിയന്ത്രിക്കാനുള്ള നീക്കത്തിന് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലാണ് തുടക്കമിടുക. കൂട്ടമായി സന്ദേശങ്ങള് അയയ്ക്കുന്നതിൽ മറ്റു നിയന്ത്രണങ്ങളും ഉടൻ കൊണ്ടുവരും. വ്യാജസന്ദേശങ്ങള് പ്രചരിക്കുന്നതിനെതിരെ വാട്സാപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണെന്ന് കേന്ദ്ര സര്ക്കാര് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

Read More
സ്‌കൂള്‍ യൂണിഫോമിന്റെ അളവ് എടുക്കനെന്ന വ്യാജേന കടയില്‍ വിളിച്ചുകയറ്റി തയ്യല്‍ക്കാരാന്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. FEATURE 

സ്‌കൂള്‍ യൂണിഫോമിന്റെ അളവ് എടുക്കനെന്ന വ്യാജേന കടയില്‍ വിളിച്ചുകയറ്റി തയ്യല്‍ക്കാരാന്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

സ്‌കൂള്‍ യൂണിഫോമിന്റെ അളവ് എടുക്കനെന്ന വ്യാജേന കടയില്‍ വിളിച്ചുകയറ്റി തയ്യല്‍ക്കാരാന്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ കൊച്ചി എളമക്കര സ്വദേശി പ്രദീപിനെ(50) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ തുറക്കാറായതിനാല്‍ കുട്ടിയുടെ യൂണിഫോം തയ്ക്കാന്‍ പ്രദീപിനെ ഏല്‍പ്പിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം എത്തി ഒന്ന് അളവെടുത്തിരുന്നതാണ്. എന്നാല്‍ ഇന്നാലെ എളമക്കരയില്‍ വച്ചു കുട്ടിയെ വീണ്ടും കണ്ടപ്പോള്‍ യൂണിഫോമിന്റെ അളവു നഷ്മായി എന്നും വീണ്ടും അളവെടുക്കണം എന്നും പറഞ്ഞ് പ്രദീപ് കുട്ടിയെ സ്ഥാപനത്തിലേയ്ക്കു വിളിച്ചു കയറ്റുകയായിരുന്നു. അളവെടുക്കാനെന്ന വ്യാജേന ഇയാള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കടന്നു പിടിച്ചു. ഇതോടെ കൂട്ടി ഓടി രക്ഷപെട്ടു. വീട്ടിലെത്തി മാതാപിതാക്കളോടു കാര്യം പറയുകയായിരുന്നു. കുട്ടിയുടെ മാതാവ് ഉടന്‍ തന്നെ ഏളമക്കാര സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.

Read More
തിരൂരിൽ കച്ചവടം തോന്നിയപോലെ. FEATURE 

തിരൂരിൽ കച്ചവടം തോന്നിയപോലെ.

തിരൂർ: തിരൂർ നഗരത്തിൽ നേരം ഇരുട്ടിയാൽ ചെറിയ വാഹനങ്ങളുമായി വരുന്ന വണ്ടിക്കച്ചവടക്കാർ റോഡുകൾ കൈയ്യേറുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. വൈകുന്നേരങ്ങളിൽ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇത് പലപ്പോഴും കാരണമാകാറുണ്ട്. മത്സ്യം, പച്ചക്കറി,പഴവർഗങ്ങൾ എന്നിവയാണ് ചെറിയ വാഹനങ്ങളിൽ നിറച്ച് ആകർഷകമായ വിലകളിൽ വിൽപന നടത്തുന്നത്.ഇത് നഗരത്തിലെ സ്ഥിര വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുന്നുണ്ട്. അനധികൃതമായും ഗതാഗത തടസം സൃഷ്ടിക്കുന്നതുമായ കച്ചവടം നഗരത്തിൽ അനുവധിക്കരുതെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.

Read More
പിണറായിയുടെ വിരട്ടൽ ഫലം കണ്ടു. മെയ് ഒന്നു മുതൽ നോക്കുകൂലി ഇല്ല FEATURE 

പിണറായിയുടെ വിരട്ടൽ ഫലം കണ്ടു. മെയ് ഒന്നു മുതൽ നോക്കുകൂലി ഇല്ല

തിരുവനന്തപുരം: മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ നിയമസഭയില്‍ സംഘടനകളുടെ നോക്കുകൂലിയെക്കുറിച്ച് മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്ത് നോക്കുകൂലി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read More
മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു FEATURE 

മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു

കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭാ കൗൺസിലറുമായ വറോടൻ സിറാജുദീന്റെ മകൻ സഫീർ (23) ആണ് മരണപ്പെട്ടത്. കോടതിപ്പടിയിലെ തുണിക്കടയിൽ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണപെട്ടു. രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്.അക്രമി സംഘം ഓടി രക്ഷപെട്ടു. നേരത്തെ കുന്തിപ്പുഴയിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.മരിച്ച സഫീർ യൂത്ത്‌ ലീഗ്,എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ്‌ സംഘർഷം നിലനിന്നിരുന്നു.നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭാവമുണ്ടായിട്ടുണ്ട്.സംഭവത്തിൽ കുന്തിപ്പുഴ നമ്പിയൻകുന്നു സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്തു സംഘർഷാവസ്ഥ നിലനിക്കുന്നുണ്ട്.പോലീസ് കാവലേർപ്പെടുത്തി.മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Read More
മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് തിങ്കളാഴ്ച ആരംഭിക്കുന്നു. FEATURE 

മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് തിങ്കളാഴ്ച ആരംഭിക്കുന്നു.

മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണം മംഗലാപുരത്ത് തിങ്കളാഴ്ച ആരംഭിക്കുന്നു. ആദ്യത്തെ ഷെഡ്യൂളില്‍ തന്നെ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നതായിരിക്കും. നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരാണ് എന്നതും പ്രത്യേകതയാണ്. പ്രശസ്ത തെന്നിന്ത്യന്‍ ഛായാഗ്രാഹകനായ ജിം ഗണേഷാണ് മാമാങ്കത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ക്വീന്‍ ഫെയിം ധ്രുവന്‍, നീരജ് മാധവ് തുടങ്ങിയവരുള്‍പ്പെടെ വന്‍ താരനിര തന്നെ ഈബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കടപ്പാട് News14

Read More
ഇതോടെ ഇൗ നിലയത്തിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ സമാപിക്കുന്നു നന്ദി നമസ്കാരം FEATURE KERALA 

ഇതോടെ ഇൗ നിലയത്തിൽ നിന്നുള്ള പ്രാദേശിക വാർത്തകൾ സമാപിക്കുന്നു നന്ദി നമസ്കാരം

കോഴിക്കോട് ആകാശവാണി നിലയത്തിലെ പ്രാദേശിക വാര്‍ത്താവിഭാഗം പൂട്ടാനൊരുങ്ങുന്നു. സംസ്ഥാനങ്ങളില്‍ ഒരു പ്രധാന നിലയം മതിയെന്ന തീരുമാനത്തിന്‍റെ ഭാഗമായാണിത്. ഈ മാസം അവസാനത്തോടെ കോഴിക്കോട്ടെ പ്രാദേശിക വാര്‍ത്താവിഭാഗം തിരുവനന്തപുരം നിലയുവുമായി ലയിപ്പിക്കും. കോഴിക്കോട് പ്രാദേശിക നിലയത്തിലെ വാര്‍ത്ത വിഭാഗത്തിന് താഴ് വീഴുമ്പോള്‍ വിരാമമാകുന്നത് മലബാറിന്‍റെ പ്രത്യേക ചരിത്രവും സംസ്കാരവും ഉള്‍കൊള്ളുന്ന വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കും കൂടിയാണ്. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. ഇതോടെ 51 വര്‍ഷം പിന്നിട്ട ചരിത്രത്തിനാണ് അവസാനമാകുന്നത്.

Read More
ആര്യവേപ്പ് എന്ന ഒറ്റമൂലി FEATURE 

ആര്യവേപ്പ് എന്ന ഒറ്റമൂലി

ഒരു സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഇതിന്റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്. ആയുർവേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്. വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങൾ എണ്ണമറ്റതാണ്. പ്രധാനപ്പെട്ട ചില ഔഷധ പ്രയോഗങ്ങൾ ഏതൊക്കെയെന്നു നോക്കാം. ∙ ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും.. ∙ വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് ശമിക്കും. ∙ തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്. ∙ ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടർച്ചയായി സേവിച്ചാൽ കൃമി ശല്യത്തിന് ശമനം കിട്ടും. ∙ ആര്യവേപ്പിന്റെ ഇലയോ…

Read More
പോൺ വിമുക്​തമാക്കാൻ പുതിയ പദ്ധതിയുമായി ഫേസ്​ബുക്ക്​ FEATURE 

പോൺ വിമുക്​തമാക്കാൻ പുതിയ പദ്ധതിയുമായി ഫേസ്​ബുക്ക്​

കാലിഫോർണിയ: നഗ്​ന ചിത്രങ്ങൾ ഉപയോഗിച്ച്​ നടക്കുന്ന ബ്ലാക്ക്​മെയിലിങ്ങിന്​ തടയിടാൻ പുതിയ പദ്ധതിയുമായി ഫേസ്​ബുക്ക്​. ഫേസ്​ബുക്കിനെയും അശ്ലീല വിമുക്​തമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ്​ കമ്പനിയുടെ പുതിയ ചുവടുവെപ്പ്​. ഇതിനായി ഉപയോക്​താകൾ അവരുടെ നഗ്​നചിത്രങ്ങൾ ​​അയച്ചുതരണമെന്നാണ്​ ഫേസ്​ബുക്ക്​ ആവശ്യപ്പെടുന്നത്​. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പിന്നീട്​ ഫേസ്​ബുക്കിൽ വരാതെ സംരക്ഷിക്കുന്ന തരത്തിലാണ്​ പദ്ധതി​. അയക്കുന്ന ചിത്രങ്ങൾ ഡിജിറ്റൽ ഫിംഗർപ്രിൻറ്​ രൂപത്തിലേക്ക്​ ഫേസ്​ബുക്ക്​ മാറ്റും. ഇത്തരം ചിത്രങ്ങൾ പിന്നീട്​ അപ്​ലോഡ്​ ചെയ്യാൻ ശ്രമിച്ചാൽ ഫേസ്​ബുക്ക്​ അത്​ തടയും. തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അത്​ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്​ നിരവധി പേർ ഫേസ്​ബുക്കിന്​ സമീപിക്കാറുണ്ട്​. ഇത്തരം അഭ്യർഥനകൾ കൂടിയതോടെയാണ്​ പ്രതികാരത്തിനായി ഫേസ്​ബുക്കിലൂടെ നഗ്​നചിത്രങ്ങൾ ഉപയോഗിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്​. ആസട്രേലിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫേസ്​ബുക്ക്​ ഇൗ പദ്ധതി ആരംഭിച്ച്​ കഴിഞ്ഞു. വൈകാതെ തന്നെ ആഗോളതലത്തിലും ഇത്​ വ്യാപകമാക്കാൻ ഒരുങ്ങുകയാണ്​ ഫേസ്​ബുക്ക്​. എന്തായാലും ഫേസ്​ബുക്കി​​​െൻറ…

Read More