Latest News
You are here
വൈലത്തൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം.പ്രതിയുടെ അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മരിച്ച രവിയുടെ ബന്ധുക്കൾ Breaking News 

വൈലത്തൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം.പ്രതിയുടെ അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മരിച്ച രവിയുടെ ബന്ധുക്കൾ

വൈലത്തൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം.പുതിയ വഴിത്തിരിവിലേക്ക്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പൊൻമുണ്ടംബൈപ്പാസ് റോഡിൽ ഓട്ടോ തടഞ്ഞ് വെച്ച് ഡ്രൈവറായിരുന്ന താണിക്കപ്പറമ്പിൽ രവിന്ദ്രൻ എന്നയാൾ കുത്തേറ്റ് മരിച്ചത്. (ബിഗ്ഹണ്ട് ന്യൂസ് ) സംഭവത്തിൽ തിരൂർ ഏഴൂർ സ്വദേശി രാജേഷിനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൻ മരിച്ച രവിയുടെ ബന്ധുക്കൾ സംസ്കാര ചടങ്ങുകൾക്ക് ശേഷം കേസിൽ മറ്റൊരു സ്ത്രീയെ കൂടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി.സംഭവത്തെ കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ(ബിഗ്ഹണ്ട് ന്യൂസ് ) മരിച്ച രവിടെ ബന്ധുവായ രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയുമായി പ്രതിക്ക് അവിഹിത ബന്ധമുണ്ടെന്നും ഇവരുടെ വീട്ടിൽ പ്രതി ഇടക്ക് വന്നുപോകാറുണ്ടെന്നും ഇത് ചോദ്യം ചെയ്ത രവിയോടുള്ള വ്യക്തി വൈരാക്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഇതിൽ രണ്ട് പേർക്കും പങ്കുണ്ടെന്നും അതുകൊണ്ട് യുവതിയെ കൂടി അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കൾ പോലിസി നോട് ആവശ്യപ്പെട്ടു.(ബിഗ്ഹണ്ട് ന്യൂസ് )…

Read More
വാഹനങ്ങൾ തടഞ്ഞും തടയാതെയും.വളാഞ്ചേരിയിലെ ഹർത്താൽ ഭാഗികം Breaking News 

വാഹനങ്ങൾ തടഞ്ഞും തടയാതെയും.വളാഞ്ചേരിയിലെ ഹർത്താൽ ഭാഗികം

വളാഞ്ചേരി വട്ടപ്പാറയിൽ കഴിഞ്ഞ ദിവസം കണ്ടയ്നർ ലോറി ഓട്ടോറിക്ഷക്ക് മുകളിൽ മറിഞ്ഞ് മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൻ പ്രതിഷേധിച്ച് ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ വളാഞ്ചേരിയിൽ നടത്തിയ ഹർത്താൾ ഭാഗികം. ബസ്റ്റാന്റിൽ ബസുകൾ ഒന്നും പ്രവേശിച്ചില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പൂർണ്ണമായും വാഹനങ്ങൾ തടയാൻ സമരക്കാർക്ക് കഴിഞ്ഞില്ല.എന്നാൽ കഞ്ഞിപ്പുരയിൽ ഹർത്താൽ അനുകൂലികൾ പരസ്പരം തമ്മിലുണ്ടായ അഭിപ്രായ ഭിന്നത നേരിയ വാക്കേറ്റത്തിനിടയാക്കി.

Read More
സമസ്തയെയും ലീഗിനെയും തമ്മിൽ തല്ലിച്ച് അതിന്റെ ചലം കുടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ എന്നെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുതെന്ന് കെ എം ഷാജി എംഎൽഎ. Breaking News 

സമസ്തയെയും ലീഗിനെയും തമ്മിൽ തല്ലിച്ച് അതിന്റെ ചലം കുടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ എന്നെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുതെന്ന് കെ എം ഷാജി എംഎൽഎ.

വളരെ പ്രാധാന്യമുള്ളൊരു വിഷയം അതിലേറെ പ്രാധാന്യമുള്ളൊരു സമയത്ത്‌ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു കഴിഞ്ഞ സഭാ പ്രസംഗത്തിൽ ഞാൻ ശ്രമിച്ചത്‌. അതിനു സമൂഹവും സമുദായവും നൽകിയ പിന്തുണയും പിൻബലവും ഞാൻ മനസ്സിലാക്കുന്നു . അപ്പോഴും പക്ഷെ ചിലർ “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം ” എന്നു പറഞ്ഞതു പോലെ ഈ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദർഭങ്ങളിൽ നിന്നു അടർത്തിയെടുത്ത്‌ ഉപയോഗിക്കുന്നത്‌ കാണുമ്പോൾ അവരോട്‌ സഹതാപമാണു തോന്നുന്നതു . കെഎം ഷാജി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read More
വൈലത്തൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു Breaking News 

വൈലത്തൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

വൈലത്തൂർ : ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ. പൊന്മുണ്ടം ബൈപ്പാസിലാണ് സംഭവം.പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി രവിയാണ് (40) മരിച്ചത്.സുഹൃത്തും മീശപ്പടി സ്വദേശിയുമായ രാജേഷ് (48)പിടിയിൽ.വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് കൽപ്പകഞ്ചേരി എസ്.ഐ.പി.എസ്.മഞ്ജിത്ത് ലാൽ പറഞ്ഞു.മൃത്ദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

Read More
വട്ടപ്പാറയിൽ വട്ടം കറങ്ങുന്നത് ആര്? Breaking News 

വട്ടപ്പാറയിൽ വട്ടം കറങ്ങുന്നത് ആര്?

കേരളത്തിലെ ഏറ്റവും അധികം അപകടങ്ങൾ നടക്കുന്ന വളവ്.അതെ വളാഞ്ചേരി വട്ടപ്പാറ വളവിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാവും നന്നാവുക.(ബിഗ്ഹണ്ട്ന്യൂസ് )റോഡ് വീതി കൂട്ടിയും ഹമ്പുകളുടെ എണ്ണം കൂട്ടിയിട്ടും സുരക്ഷാ മുന്നറിയിപ്പ് ബോർസുകൾ സ്ഥാപിച്ചിട്ടൊന്നും ഇവിടെ കാര്യമില്ല. കാരണം അപകടങ്ങവും മരണങ്ങളും ഇവിടെ ഒരു തുടർക്കഥയാവുകയാണ്. (ബിഗ്ഹണ്ട്ന്യൂസ് ) ഇതിലും വലിയ വളവുകൾ കേരളത്തിൽ ഉള്ളപ്പോൾ വട്ടപ്പാറ വളവിന് എന്താ ഇത്ര മാത്രം ഒരു പ്രത്യകത എന്ന് ആർക്കും ഒരു പിടുത്തം കിട്ടുന്നില്ല. വട്ടപ്പാറ വളവ് ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്രക്കും ദാരുണമായ ഒരു അപകടമാണ് കഴിഞ്ഞ ദിവസം നടന്നത്. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന ഉമ്മയും മരുമകളും ഡ്രെവറുമങ്ങുന്ന മൂന്നു പേർ എതിരെ വന്ന കണ്ടയ് ലോറി മറിഞ്ഞ് അതിനടിയിൽപ്പെട്ട് ഒന്നു നിലവിളിക്കാൻ പോലുമാവാതെ മരണത്തിന് കീഴടങ്ങിയത്.(ബിഗ്ഹണ്ട്ന്യൂസ് ) റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയമായ പിഴവുകളാണ് അപകടത്തിന് കാരണമെന്ന് ചിലർ പറയുമ്പോൾ മറ്റു ചില പഴമക്കാർ…

Read More
365 ദിവസ്സത്തെ വാലിഡിറ്റിയില്‍ BSNL ഓഫറുകള്‍ Breaking News 

365 ദിവസ്സത്തെ വാലിഡിറ്റിയില്‍ BSNL ഓഫറുകള്‍

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു. ഇത്തവണ BSNL ഉപഭോതാക്കള്‍ക്ക് 6 മാസത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. ജിയോയുടെ 1999 രൂപയുടെ ഓഫറുകള്‍ക്ക് സമാനമായ ഓഫറുകളാണിത്.999 രൂപയുടെ റീച്ചാര്‍ജില്‍ BSNL ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ ദിവസത്തെ 1 ജിബിയുടെ ഡാറ്റ. 1 ജിബിയുടെ ഡാറ്റ 1 വര്ഷത്തേക്കും കൂടാതെ 180 ദിവസത്തേക്കാണ് ഇതിന്റെ വോയിസ് കോളിങ് വാലിഡിറ്റി ലഭിക്കുന്നത്.

Read More
വട്ടപ്പാറ അപകടം; മൂന്ന് പേർ മരിച്ചു Breaking News 

വട്ടപ്പാറ അപകടം; മൂന്ന് പേർ മരിച്ചു

വളാഞ്ചേരി: ഓട്ടോക്ക് മുകളിൽ കണ്ടെയ്നർ ലോറി വീണ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ അതി ദാരുണമായി മരിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളിലേക്ക് ലോറി വീണാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More
വട്ടപ്പാറയിൽ ലോറി ഓട്ടോറിക്ഷയുടെ മുളിലേക്ക് മറിഞ്ഞ് അപകടം. Breaking News 

വട്ടപ്പാറയിൽ ലോറി ഓട്ടോറിക്ഷയുടെ മുളിലേക്ക് മറിഞ്ഞ് അപകടം.

വളാഞ്ചേരി വട്ടപ്പാറയിൽ മാർബിൾ കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് വൻ അപകടം.(ബിഗ്ഹണ്ട് ന്യൂസ്)ഓട്ടോറിക്ഷയിലുള്ളവർ ലോറിക്കിടയിൽ കുടുങ്ങിയിരിക്കുകയാണ് വലിയ ലോറിയായതിനാൽ ക്രയിന്റെ സഹായത്തോട് മാത്രമെ രക്ഷാപ്രവർത്തനം സാധ്യമാവുകയുള്ളൂ. (ബിഗ്ഹണ്ട് ന്യൂസ്)സ്ഥലത്ത് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. (ബിഗ്ഹണ്ട് ന്യൂസ്)

Read More
കൽപകഞ്ചേരി: ഫുൾ ചാർജ് നൽകാത്തതിനെ തുടർന്ന് വിദ്യാർത്ഥിയെ ബസിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതായി പരാതി Breaking News 

കൽപകഞ്ചേരി: ഫുൾ ചാർജ് നൽകാത്തതിനെ തുടർന്ന് വിദ്യാർത്ഥിയെ ബസിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതായി പരാതി

കൽപകഞ്ചേരി: തിരൂർ ഇരിങ്ങാവൂർ വഴി പോകുന്ന കൂടാത്ത് ബസിലാണ് സംഭവം. പാറമ്മലങ്ങാടി കാരാട്ട് അബ്ദുൽ ഗഫൂർ മകൻ 9 ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അൻഫാസിനെ യാണ് ബസിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതായി പരാതി പനമ്പാലത്തു നിന്നും കയറിയ വിദ്യാർത്ഥി സി.ടി നൽകിയെങ്കിലും ഫുൾ ചാർജ്ജ് നൽകണം എന്നാവശ്യപ്പെട്ട് കൺടക്ർ വിദ്യാർത്ഥിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു പാറമ്മലങ്ങാടിയിൽ വെച്ച് ബസ് നാട്ടാകാർ തടഞ്ഞു. കൺടക്ടറെ താക്കീതു നൽകി വിട്ടയച്ചു.

Read More