Latest News
You are here
വന്യജീവി ഫോട്ടോഗ്രാഫറുമായി കുട്ടികൾ സംവദിച്ചു PRADESIKAM 

വന്യജീവി ഫോട്ടോഗ്രാഫറുമായി കുട്ടികൾ സംവദിച്ചു

കല്പകഞ്ചേരി: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ എൻ.എ. നസീർ തന്റെ കാടറിവുകളും പകർത്തിയ ചിത്രങ്ങളും പങ്ക് വെച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. വളവന്നൂർ ബി.വൈ.കെ.വി.എച്.എസ്. സ്‌കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് മൈൽസിൽ സംഘടിപ്പിച്ച ‘കാട് പറയുന്നത്‍ ‘ സംവാദത്തിലാണ് നസീർ കാടിന്റെ ഉള്ളറകളിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത്.

ഭാവിയിൽ ജലം ലഭിക്കണമെങ്കിൽ ക്വാറികളിൽ നിന്നും പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും അതിന് വേണ്ടി അനാവശ്യമായി വലിയ വീടുകൾ ഉണ്ടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. മൈൽസ് കോർഡിനേറ്റർ അൻഷാദ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. സി. പ്രസീന, കെ. അരുൺ, കെ. ആദില, കെ. ഷമീം എന്നിവർ സംസാരിച്ചു.

Related posts

Leave a Comment