Latest News
You are here
വളവന്നൂർ:  വിവാഹ സൽക്കാരത്തിനെത്തിയവർക്കെല്ലാം പച്ചക്കറിവിത്ത്. മകളുടെ വിവാഹം സമൂഹത്തിന് മാതൃകയാക്കി അബ്ദുൽ ജലീൽ PRADESIKAM 

വളവന്നൂർ: വിവാഹ സൽക്കാരത്തിനെത്തിയവർക്കെല്ലാം പച്ചക്കറിവിത്ത്. മകളുടെ വിവാഹം സമൂഹത്തിന് മാതൃകയാക്കി അബ്ദുൽ ജലീൽ

Report: Anil Valavannur

വളവന്നൂർ: വിവാഹ സൽക്കാരത്തി നെത്തിയവർക്കെല്ലാം ഭക്ഷണത്തോടൊപ്പം പച്ചക്കറിവിത്തുകളും നൽകി സമൂഹത്തിൽ വേറിട്ട മാതൃകയായിരിക്കുകയാണ് വളവന്നൂർ വരമ്പനാല സ്വദേശി മയ്യേരി അബ്ദുൽ ജലീൽ. തന്റെ മകളുടെ വിവാഹസുദിനത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ അഥിതികളെ സ്വീകരിച്ചത്. മത്തൻ, കൈപ്പ, ചീര, ചിരങ്ങ,കുമ്പളം,വെണ്ട,പയർ എന്നിവയുടെ വിത്തുകൾക്കൊപ്പം നവ വധൂവരൻമാരുടെ ചിത്രവും പതിച്ച ചെറിയ പാക്കറ്റുകളാണ് അഥിതികൾക്ക് നൽകിയത്. വളവന്നൂർ ജി.സി.സി ക്ലോസ് ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു. വിത്തുകൾ വിതരണം ചെയ്തത്.

Related posts

Leave a Comment