Latest News
You are here
ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് KERALA 

ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് ജനറല്‍ സെക്രട്ടറി എം.ടി. രമേശ്

തനിക്കെതിരെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ ഗൂഢാലോചന നടത്തിയെന്നും ഇവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ താന്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും രമേശ് ഭീഷണിപ്പെടുത്തി.

ഇന്നലെ മാറ്റി വെച്ച നേതൃയോഗം ഇന്ന് ചേരുമ്പോള്‍ മെഡിക്കല്‍ കോളജ് അഴിമതി തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങളായി ഉയര്‍ന്ന് വന്നത്. രമേശിനെതിരെ ഗൂഢാലോചന നടത്തിയെന്നും വ്യാജ രേഖകള്‍ ചമച്ചുവെന്നും മറ്റുമുള്ള ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

മെഡിക്കല്‍ കോളജ് അഴിമതിയില്‍ ശക്തമായ നടപടി വേണമെന്ന കേന്ദ്ര ആവശ്യം നേതൃയോഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം ന്യായീകരിക്കുകയും തനിക്ക് അഴിമതിയില്‍ പങ്കില്ലെന്ന് വിശദീകരിക്കുകയും ചെയ്തപ്പോഴാണ് രമേശിന് കരച്ചില്‍ അടക്കാന്‍ സാധിക്കാതെ വന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാര്‍ട്ടിക്കുള്ളില്‍നിന്നും എതിര്‍ കക്ഷികളില്‍നിന്നുമുള്ള ആക്രമണം നേരിടുകയാണ് എം.ടി. രമേശ്.

Related posts

Leave a Comment