Latest News
You are here
മരണഭയകൊണ്ടാണ്  പനി പിടിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം കുറയാത്തത്. ആരോഗ്യ വകുപ്പ് KERALA 

മരണഭയകൊണ്ടാണ് പനി പിടിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം കുറയാത്തത്. ആരോഗ്യ വകുപ്പ്

News desk: പനി ബാധിച്ചവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടും ചികിത്സ തേടുന്നതായി ആരോഗ്യ വകുപ്പന്റെ നിഗമനം. പനി മരണങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഉത്കണ്ഠക്ക് കാരണമെന്നാണ്  വിലയിരുത്തല്‍. ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം കുറയാതിരിക്കാന്‍ ഇത് കാരണമാകുന്നുവെന്നും ആരോഗ്യവകുപ്പ് പറയുന്നു.. ജൂലൈ അവസാനത്തോടെ പനിപടരുന്നത് കുറയുമെന്നാണ് വിലയിരുത്തല്‍.
പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളില്‍ എത്തുവന്നരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല.  ശരാശരി 22000 മുതല്‍ 24000 പേര്‍ വരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളായി എത്തുന്നുണ്ട്. ഇന്നലത്തെ കണക്ക് 28418 ആണ്. ഇത് സംബന്ധിച്ച വിശദമായ പരിശോധനയിലാണ് പനി ബാധിച്ചവര്‍ തന്നെ അടുത്തടുത്ത ദിവസങ്ങളില്‍ ചികിത്സ തേടുന്നതായി തിരിച്ചറിഞ്ഞത്.
പനി മരങ്ങള്‍ കൂടുന്നതിലൂടെ ഉണ്ടാകുന്ന ആശങ്കയാണ് ഇതിന് കാരണം. ആശങ്ക മാറ്റിവെച്ച് പനിക്ക് ചികിത്സ തേടണമെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
താഴെ തട്ടിലെ ശുചീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്ന മുറക്ക് പനിക്ക് കുറവ് വരുന്നതായാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. ജൂലൈ അവസാനത്തോടെ പനി പടരുന്നതില്‍ കുറവ് വരുമെന്നും വകുപ്പ് പ്രതീക്ഷിക്കുന്നു

Related posts

Leave a Comment