Latest News
You are here
വാട്സ്ആപ്പിൽ ഇനി ആ പേടി വേണ്ട Breaking News NATIONAL 

വാട്സ്ആപ്പിൽ ഇനി ആ പേടി വേണ്ട

വാട്സ്ആപ്പ് മെസേജുകൾ ഗ്രൂപ്പും ആളും മാറിപോയ കാരണമായി ഉണ്ടാവാത്ത പ്രശ്നങ്ങൾ ഇനിയൊന്നുമില്ല.മാറിപ്പോയ മെസേജുകൾ പലരുടേയും ജീവൻവരെ എടുത്തിട്ടുണ്ട്.
പലരുടേയും മാനസിക നില തെറ്റിയിട്ടുണ്ട്. പല കുടുംബ ജീവിതങ്ങളും തകർത്തിട്ടുണ്ട്.
എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല.വാട്സ്ആപ്പിന്റെ പുതിയ വേർഷനിൽ മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഒപ്ഷനുമുണ്ടാകും.
അയച്ച മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ഫീച്ചറാണ് 0.2.4077 എന്ന പുതിയ വാട്സാപ്പ് വെബ് വേര്‍ഷനിന്റെ പ്രത്യേകത.
ഇതിന്റെ പരീക്ഷണം നടത്തിയ ബീറ്റാ വേര്‍ഷന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നിട്ടുണ്ട്.
അയച്ച മെസേജുകള്‍ അഞ്ചു മിനിറ്റിനുള്ളില്‍ പിന്‍വലിക്കാനാവുമെന്നാണ് സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട വാബീറ്റാഇന്‍ഫോ പറയുന്നത്.

Related posts

Leave a Comment