Latest News
You are here
കണികാണാൻ ഒരുങ്ങിക്കോളൂ കരിഞ്ചാപ്പടിയിൽ കണിവെള്ളരി റെഡി Breaking News FEATURE 

കണികാണാൻ ഒരുങ്ങിക്കോളൂ കരിഞ്ചാപ്പടിയിൽ കണിവെള്ളരി റെഡി

പെരിന്തൽമണ്ണ :പതിവ് തെറ്റിയില്ല,കേരളത്തെ കണികാണിക്കാൻ ഇക്കുറിയും കണിവെള്ളരി കരിഞ്ചാപ്പടിയിൽ നിന്ന്.ചുട്ടുപൊള്ളുന്ന വേനൽച്ചൂടിനെ വകവയ്ക്കാതെ വിളയിച്ചെടുത്ത വെള്ളരികള്‍ക്കിന്ന് ആഹ്ലാദത്തിന്റെ വിളവെടുപ്പ്. കാര്‍ഷികോത്സവമായ വിഷുവിന് കണിയൊരക്കാന്‍ വിളയിച്ച വെള്ളരി കുറുവ കരിഞ്ചാപ്പടി വെള്ളരിപ്പാടത്ത് വിളവെടുപ്പ് തുടങ്ങി.
തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മിക്ക ജില്ലകളിലേക്കും വിഷവിനു ഈ വെള്ളരി എത്തും. കൂടാതെ ഗൾഫ് നാടുകളിലെ മലയാളികൾക്ക് വിഷു ആഘോഷിക്കുന്നതിനായി വിദേശത്തേക്കും കയറ്റുമതി ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണിവെള്ളരി കൃഷിചെയ്യുന്ന പ്രദേശങ്ങളിൽ ഒന്നാണ് കരിഞ്ചാപ്പടി.
അര നൂറ്റാണ്ടായി വെള്ളരി കൃഷി ചെയ്തുവരുന്ന കരിഞ്ചാപ്പടിയിൽ 50 ഏക്കറോളം സ്ഥലത്ത് കഴിഞ്ഞ വർഷങ്ങളിൽ കണിവെള്ളരി കൃഷി ചെയ്തിരുന്നു.
എന്നാൽ ഈ വർഷം 30 ഏക്കറിലാണ് വെള്ളരിയുള്ളത്. രൂക്ഷമായ വെള്ള ക്ഷാമം മൂലമാണ് ഇത്തവണ കൃഷി കുറഞ്ഞത്.
വെറും ഒന്നരമാസത്തെ അധ്വാനത്തിനൊടുവില്‍ ഫലം പറിച്ചെടുക്കാനാകുമെന്നതാണ് വെള്ളരി കൃഷിയുടെ പ്രത്യേകത.

സൂക്ഷ്മ ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ കൃഷി. കരിഞ്ചാപ്പടി പച്ചക്കറി എ ഗ്രേഡ് ക്ലസ്റ്ററിനു കീഴിലെ 25 അംഗങ്ങളുള്ള കൂട്ടായ്മയാണ് വെള്ളരി കൃഷി ചെയ്യുന്നത്.വിളവെടുപ്പിന്റെ ആദ്യ ദിനത്തിൽ ഒരു ഏക്കറിൽ നിന്നും ആറ് ടൺ വെള്ളരിയാണു ലഭിച്ചത്. ഇന്ന് കൃഷി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടക്കും.

Related posts

Leave a Comment