Latest News
You are here
കുരുന്നുകളുടെ ചിത്രരചന വർണ്ണങ്ങളുടെ വസന്തമായി FEATURE 

കുരുന്നുകളുടെ ചിത്രരചന വർണ്ണങ്ങളുടെ വസന്തമായി

ഫീച്ചർ
അനിൽ വളവന്നൂർ
മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി സംഘടിപ്പിച്ച പത്തൊമ്പതാമത് ദേശം ചിത്രരചനാ മത്സരത്തിൽ ജില്ലയിൽനിന്നെത്തിയ ഇരുന്നൂറോളം കുരുന്നുകളുടെ ഭാവനകൾ വർണ്ണങ്ങളായി പെയ്തിറങ്ങി.കഴിഞ്ഞ പത്തൊമ്പത് വർഷമായി നടന്നുവരുന്ന ഈ മത്സരം ജില്ലയിലെ അറിയപ്പെടുന്ന ചിത്രരചനാ മത്സരമാണ്.സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച നിരവധി ചിത്രകലാകാരന്മാരെ വാർത്തെടുക്കാൻ ദേശത്തിനു കഴിഞ്ഞിട്ടുണ്ട്.വിവിധ മത്സരങ്ങൾ നടത്തി സർഗപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹനം നൽകുന്നതിനും എന്നും മുന്നിൽ നിന്നിട്ടുള്ള ദേശം നടത്തുന്ന ചിത്രരചനാ മത്സരവും പ്രശംസനീയമാണ്.

ചിത്രരചനാ മത്സരം വളവന്നൂർ ഗ്രാമപഞ്ചായത്തംഗം P C നജ്മത്ത് ഉദ്ഘാടനം ചെയ്തു.കെ.കെ – മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നേഴ്സറി, എൽ.പി, യു.പി’ ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 170 ൽ പരം കൊച്ചു ചിത്രകാരൻമാരും ചിത്രകാരികളും പങ്കെടുത്തു.
ഡോ. ഒ.ജമാൽ മുഹമ്മദ്, മുൻ പഞ്ചാ.പ്രസി.എ.പി.നസീമ, പ്രസ്സ് ഫോറം പ്രസി.H അബ്ദുൽ വാഹിദ്, എ.അബ്ദുറഹിമാൻ മാസ്റ്റർ, ഫൈസൽ പവന്നൂർ,M N അബ്ദുറഹിമാൻ, PC ഇസ്ഹാഖ്, സ്നോബി ജോസഫ്, ശിവപ്രസാദ് പ്രസംഗിച്ചു.
ദേശത്തിന്റെ പ്രതിഭാ പുരസ്കാരം പ്രശസ്ത ചിത്രകലാഡ്യാപകൻ T P അസൈനാർ, കട്ടിപ്പട്ടുറുമാൽ മൽസരാർത്ഥികളായ അസ് ലാഹുദ്ദീൻ, മുഹമ്മദ് ജഫ്സൽ, സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് കെ.അരുൺ, എന്നിവർക്ക് കവി ചെറിയമുണ്ടം റസാക്ക് മൗലവി സമ്മാനിച്ചു.
ചിത്രരചന മൽസരത്തിൽ തൻമയ കെ.പി, ബസ്മൽ ഹാദി (ബ്ലോസം ചൈൽഡ് സെന്റർ, കടുങ്ങാത്തു കുണ്ട് ), ജസ്ന സി (എ.എം.എൽ.പി.എസ്., വളവന്നൂർ നോർത്ത് ) എൽ.പി.വിഭാഗത്തിൽ കാർത്തിക് കെ, അഭിനവ് – എം (എ.എം.എൽ.പി.സ്കൂൾ, വളവന്നൂർ നോർത്ത് ), ഹെമിൻ സാഹാർ ടി.പി ( പീസ്, കോട്ടക്കൽ), യു.പി.വിഭാഗത്തിൽ ഡാനിഷ് നിഹാൽ പി ,അനിരുദ്ധ് .എം.വി (സേക്രട്ട് ഹാർട്ട്, കോട്ടക്കൽ), കൃഷ്ണേന്ദു പി (ജി.എം.യു -പി -എസ്- തിരൂർ), ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗീതിക നൈന ടി (എം-എസ്-എം.എച്ച് എസ്.എസ്, കല്ലിങ്ങൽ പറമ്പ്), ഹാഷിം – പി ( ജി – വി.എച്ച്.എസ്-എസ്, കല്പകഞ്ചേരി), അർച്ചന എം (എം.എസ്.എം എച്ച് – എസ് – എസ്., കല്ലിങ്ങൽ പറമ്പ്) എന്നാ വർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി. വളവന്നൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം.മുഹമ്മദ് ഹാജി സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി.രാധാകൃഷ്ണൻ സ്വാഗതവും പി – ഹമീദ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment