Latest News
You are here
ഭാവിയിൽ ഇനി ആധാർ മതിയാവും NATIONAL 

ഭാവിയിൽ ഇനി ആധാർ മതിയാവും

ഡൽഹി :ഭാവിയിൽ മറ്റ് തിരിച്ചറിയൽ കാർഡുകൾ ഒന്നും ഇല്ലാതായി. പകരം എല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് മാത്രം മതിയാവുന്ന സാഹചര്യം വരും എന്ന് കേന്ദ്ര മന്ത്രി അരുൺ ജെയ്‌റ്റിലി.ധനബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതു പോലെ വോട്ടർ കാർഡ്,പാൻ കാർഡ് തുടങ്ങിയവയുടെ സ്ഥാനത്ത് ആധാർ വരും.ആദായ നികുതി റീട്ടെയ്ൽ സമർപ്പിക്കുന്നതിനും പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കിയതിനെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ജെയ്‌റ്റ്‌ലി തള്ളി.
പലരും അഞ്ചിലേറെ പാൻ കാർഡുകൾ സ്വന്തമാക്കി അതുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുകയാണ് .അത്തരം വെട്ടിപ്പ് തടയുന്നതിനാണ് പാൻ കാർഡിനുള്ള അപേക്ഷയ്‌ക്കും ആദായ നികുതി റിട്ടേണിനും ആധാർ നിർബന്ധമാക്കുന്നത്.

98 ശതമാനം പേർക്കും ആധാർ നമ്പർ നൽകിക്കഴിഞ്ഞു.നികുതി വെട്ടിപ്പുകാരെ പിടിക്കാനുള്ള നടപടിയെ പ്രതിപക്ഷം എതിർക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല വിധിയുണ്ട്.

Related posts

Leave a Comment