Latest News
You are here
വിഷു എത്തും മുമ്പേ ജില്ലയിൽ കണിക്കൊന്ന വസന്തം. FEATURE 

വിഷു എത്തും മുമ്പേ ജില്ലയിൽ കണിക്കൊന്ന വസന്തം.

നിഷാദ് കൊളത്തൂർ

വളാഞ്ചേരി: വിഷുവിനു കണിയോരുക്കുന്ന കൊന്നകള്‍ ഇക്കുറി നേരത്തെതന്നെ പൂത്തുലഞ്ഞു തുടങ്ങി .
മുന്‍കാലങ്ങളില്‍ മേടമാസത്തില്‍ പൂവിടുന്ന കൊന്നകളാണ് ഫെബ്രുവരിയില്‍ തന്നെ സ്വര്‍ണവര്‍ണമായത്.
കുംഭം,മീനം മാസങ്ങളിലെ കടുത്ത പകല്‍ ചൂടാണ് കൊന്നകൾ ഇപ്പോൾ തന്നെ പൂത്തുലയാനുണ്ടായ പ്രധാന കാരണം.
കഴിഞ്ഞ നാല് വർഷങ്ങളായി കണിക്കൊന്ന നേരെത്തെ തന്നെ പൂക്കുന്ന പ്രതിഭാസമാണ് കണ്ടു കൊണ്ടിരിക്കുന്നത്.

എന്നാൽ ഇടക്ക് ലഭിക്കുന്ന വേനൽമഴ കാരണത്താൽ ചിലയിടങ്ങളിലെല്ലാം പൂക്കൾ ഇപ്പോൾ തന്നെ കരിഞ്ഞു വീഴാൻ തുടങ്ങി.
റബ്ബര്‍ തുടങ്ങിയ ഏക വിള കൃഷിരീതികള്‍ വ്യാപകമായതോടെ
നാട്ടുപറമ്പുകളിൽ നിന്നും കൊന്നകൾ തുടച്ചു മാറ്റപ്പെട്ടു.
ഗ്രാമപ്രദേശങ്ങളില്‍ പോലും ഇപ്പോള്‍ കൊന്നമരങ്ങള്‍ അപൂര്‍വ കാഴ്ച്ചയായി തുടങ്ങിട്ടുണ്ട്.
ഇതോടെ വിഷു കാലത്ത് മലയാളികൾ
കണിക്കൊന്ന വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലുമായി.
മലയാളികളുടെ ഉത്സവമായ വിഷുവും കണിക്കൊന്നയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ്
കണിക്കൊന്നപ്പൂക്കൾ.
കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും കണിക്കൊന്നപ്പൂക്കൾ തന്നെയാണ്.

കണിക്കൊന്നക്ക് പുറമെ വിഷു വിനോടനുബന്ധിച്ചുള്ള വെള്ളരി കൃഷിയും നാട്ടിൽ സുലഭമായി കഴിഞ്ഞു.
ഒരു മാസം മുമ്പ് 36 രൂപ വിലയുണ്ടായിരുന്ന വെള്ളരി 24 രൂപയിലേക്ക് താന്നു.
വിഷു ആകുന്നതോടെ വെള്ളരിയുടെ ഇപ്പോഴത്തെ വിലയിൽ നിന്നും നാൽപതിനു മുകളിലെത്താറുണ്ടെന്നും
വ്യാപാരികൾ പറയുന്നു.
വിഷുവിനെ ആശ്രയിച്ച് കൃഷി ചെയ്യുന്ന വെള്ളരികൾ വിഷുവിനു മുമ്പ് തന്നെ പാകമാകുന്നതോടെ ഇത് കർഷകർക്ക് തീരാനഷ്ടവുമാകാറുണ്ട്.
വരും കാലങ്ങളിൽ കണിക്കൊന്നകൾക്ക് പകരം
പ്ലാസ്റ്റിക് കൊണ്ടുള്ള പൂക്കളെ ആശ്രയിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് മലയാളികൾ

Related posts

Leave a Comment