Latest News
You are here
ജിയാദാണ് താരം,ഇതാണ് മാതൃക FEATURE 

ജിയാദാണ് താരം,ഇതാണ് മാതൃക

പെരിന്തൽമണ്ണ: വീണ് കിട്ടിയ ഒന്നര ലക്ഷം രൂപ ഉടമസ്ഥന് നൽകി മുള്യാകുർശി യു.പി സ്കൂളിലെ വിദ്യാർത്ഥി നാടിനു മാതൃകയായി.
മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ചാണ് മുളിയാകുർശി യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ
ജിയാദിന് വഴിയിൽ നിന്ന് പണം വീണു കിട്ടിയത്.
കിട്ടിയ ഉടൻ തന്നെ ജിയാദ് തൊട്ടടുത്ത കടയിൽ ഏൽപിക്കുകയായിരുന്നു.
കടയുടമ പരിശോധിച്ചപ്പോഴാണ് ഒന്നര ലക്ഷത്തോളം രൂപയാണെന്ന് മനസ്സിലായത്.
തുടർന്ന് ഉടമസ്ഥനെ കണ്ടെത്തി പണം നൽകുകയും ചെയ്തു.
ഇതോടെ നെന്മിനി മദ്റസ പടിയിൽ താമസിക്കുന്ന മുഹമ്മദ് ജിയാദ് നാട്ടിലെ താരമായി.
വിവരം നാട്ടിലാകെ സംസാരവിഷയമായതോടെ
മുള്യാകുർശി യു.പി സ്കൂൾ ജിയാദിന് ഉപഹാരം നൽകി.

Related posts

Leave a Comment